'‘സാജാ...’ എന്നൊരു വിളിയുണ്ട്'; ശബരിയുടെ വേർപാടിന് രണ്ടാണ്ട്; ഓർമകളുമായി സാജൻ, വിഡിയോ 

ശബരിനാഥന്റെ ഓർമകളുമായി സുഹൃത്തും നടനുമായ സാജൻ സൂര്യ പങ്കുവച്ച ഒരു വിഡിയോ ആണ് വേദനയാവുന്നത്

ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:06 am IST

മലയാളം ടെലിവിഷൻ പ്രേമികളുടെ ഇഷ്ടതാരമായിരുന്ന ശബരിനാഥ് അപ്രതീക്ഷിതമായാണ് ലോകത്തോട് വിടപറയുന്നത്. ശബരിനാഥിന്റെ വേർപാടിൽ രണ്ടു വർഷം പൂർത്തിയാവുകയാണ്. ഇപ്പോൾ ശബരിനാഥന്റെ ഓർമകളുമായി സുഹൃത്തും നടനുമായ സാജൻ സൂര്യ പങ്കുവച്ച ഒരു വിഡിയോ ആണ് വേദനയാവുന്നത്. 

2018ലെ റഷ്യൻ യാത്രയ്ക്കിടെയുള്ള ശബരിയുടെ വിഡിയോയാണ് പങ്കുവച്ചത്. ‘സാജാ’ എന്ന വിളി കേൾക്കുമ്പോൾ ശബരി ഇപ്പോഴും കൂടെയുണ്ടെന്ന വിശ്വാസം വരുമെന്നാണ് സാജന്റെ കുറിപ്പ്. ‘‘രണ്ട് വർഷം പോയത് അറിഞ്ഞു. ഞങ്ങൾ 2018 മേയിൽ കുടുംബത്തോടൊപ്പം റഷ്യൻ ടൂർ പോയപ്പോൾ എടുത്തതാണ് ഈ വിഡിയോ. ഇതില്‍ സ്ഥിരം എന്നെ വിളിക്കുന്നതു പോലെ ‘സാജാ...’ എന്നൊരു വിളിയുണ്ട്. അതു കേൾക്കുമ്പോൾ കൂടെയുണ്ടെന്നൊരു വിശ്വാസം വരും’’- സാജൻ കുറിച്ചു. ഫ്രണ്ട്സ് ഫോർഎവർ, ഫ്രണ്ട്സ് ഫോർ ലൈഫ് തുടങ്ങിയ ഹാഷ്​ടാ​ഗിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മലയാളം ടെലിവിഷൻ രം​ഗത്തെ നിറസാന്നിധ്യമായിരുന്നു ശബരീനാഥ്. 2020 സെപ്റ്റംബർ 17ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശബരീനാഥിന്റെ അന്ത്യം. മരിക്കുമ്പോൾ 43 വയസ്സായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now