നൂറടിക്കുന്നത് ​ഗുണ്ട ജയനായി, സൈജു കുറുപ്പിന് പിറന്നാൾ സമ്മാനവുമായി ദുൽഖർ

ദുൽഖർ സൽമാനാണ് ​ഗുണ്ട ജയനെ ആരാധകർക്കായി പരിചയപ്പെടുത്തിയത്.

സൈജു കുറുപ്പ്/ ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:41 am IST

ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ കയ്യടി നേടുന്ന താരമാണ് സൈജു കുറുപ്പും. കോമഡിയും വില്ലത്തരവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം സൈജു തെളി‌‌യിച്ചു. ഇപ്പോൾ ഇതാ താരത്തിന്റെ പിറന്നാൾ ദിനത്തിൽ ഒരു വമ്പൻ പ്രഖ്യാപനം എത്തുകയാണ്. സൈജു കുറുപ്പ് ടൈറ്റിൽ റോളിലെത്തുന്ന ഉപചാരപൂർവം ​ഗുണ്ടജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണിത്. 

ദുൽഖർ സൽമാനാണ് ​ഗുണ്ട ജയനെ ആരാധകർക്കായി പരിചയപ്പെടുത്തിയത്. കട്ടത്താടിയും മീശയുമായി കലിപ്പു ലുക്കിലാണ് സൈജു കുറിപ്പ് എത്തുന്നത്. ചിത്രത്തിന് കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജുവിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ഗോകുലൻ, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും വേഷമിടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now