
'എന്റെ അച്ഛനിവിടെ ഇല്ലാണ്ടായിപ്പോയി...'; പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് താരങ്ങള്‍
സന്തോഷിക്കുന്നതിന് പകരം ഞാന്‍ അച്ഛനെ ഓര്‍ത്തു

ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും ഒടിടിയില്‍ ആരാധകരെ നേടിയ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയിട്ടാം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആടിനെ പോലെ പരാജയപ്പെട്ടൊരു സിനിമയുടെ രണ്ടാം ഭാഗം തീയേറ്റര്‍ നിറക്കുന്ന കാ്ഴ്ചയ്ക്കാണ് ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്.
റിലീസിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു പോകുന്ന സൈജു കുറുപ്പിന്റെ വിഡിയോ ആരാധകഹൃദയങ്ങളെ സ്പര്‍ശിക്കുകയാണ്. അച്ഛനെ ഓര്‍ത്തായിരുന്നു സൈജു കുറുപ്പ് പൊട്ടിക്കരഞ്ഞത്. മോഹിനിയിട്ടാത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം എത്തിയതായിരുന്നു സൈജു കുറുപ്പ്.
എല്ലാവര്ക്കും നമസ്കാരം, വലിയൊരു കാത്തിരിപ്പായിരുന്നു എന്നു പറഞ്ഞതും താരം പൊട്ടിക്കരയുകയായിരുന്നു. എന്റെ അച്ഛന് ഇവിടില്ലാതായിപ്പോയി എന്നു പറഞ്ഞാണ് സൈജു കറഞ്ഞത്. ഉടനെ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ സൈജുവിനെ കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അല്‍പ്പനേരത്തിന് ശേഷം സൈജു കുറുപ്പ് താന്‍ എന്തുകൊണ്ടാണ് കരഞ്ഞതെന്ന് വ്യക്തമാക്കുകയും ചെയ്തു.
''പെട്ടെന്ന് അച്ഛനെ ഓര്‍ത്തുപോയി, അതുകൊണ്ടാണ്. ഇന്ന് രാവിലെ അമ്മ പറഞ്ഞു, 21 വര്‍ഷത്തെ എന്റെ പ്രാര്‍ത്ഥനയാണ് ഈ ദിവസം എന്ന്. അപ്പോള്‍ സന്തോഷിക്കുന്നതിന് പകരം ഞാന്‍ അച്ഛനെ ഓര്‍ത്തു. അച്ഛന് ഇത് കാണാന്‍ പറ്റിയില്ലല്ലോ. നമ്മളെല്ലാവരും എന്നും ജീവിച്ചിരിക്കില്ലല്ലോ. ഭയങ്കര സന്തോഷമുണ്ട്. എല്ലാവരും അറിഞ്ഞു കാണും. മോഹിനിയാട്ടം എന്ന സിനിമയ്ക്ക് എല്ലായിടത്തു നിന്നും നല്ല പ്രതികരണങ്ങള്‍ നേടുകയാണ്. ഇങ്ങനൊരു സിനിമ വലപ്പോഴും മാത്രം കരിയറില്‍ സംഭവിക്കുന്നതാണ്. അത് എന്റെയും തോമസേട്ടന്റേയും കൃഷ്ണദാസിന്റേയും ഇവിടെ ഇരിക്കുന്നവരുടേയും ജീവിതത്തില്‍ ഒടുവില്‍ സംഭവിച്ചിരിക്കുന്നു. വളരെയധികം സന്തോഷം'' എന്നാണ് സൈജു പറഞ്ഞത്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Saiju Kurup gets emotional and teary eyed at Mohiniyattam press meet.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


