കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി ഓർമിപ്പിച്ച് 'പൊറാട്ട് നാടകം'; ടീസർ പുറത്ത്

സൈജു കുറിപ്പാണ് ചിത്രത്തിൽ നായകൻ

'പൊറാട്ട് നാടകം' ടീസർ/ വിഡിയോ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

വിവാദമായ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് അഴിമതിയെ അനുസ്മരിപ്പിക്കുന്ന ചിത്രം പൊറാട്ട് നാടകത്തിന്റെ ടീസർ പുറത്തിറങ്ങി. സ്വാഭവ​ഗുണമുണ്ടെങ്കിൽ സഹകരണമില്ലെന്ന എന്ന ​ഗാന്ധിജിയുടെ വാചകത്തെ ട്രോൾ രൂപത്തിലാക്കിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറിപ്പാണ് നായകനായി എത്തുന്നത്. സുനീഷ് വാരനാടിന്റെതാണ് തിരക്കഥ.

ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം വടക്കൻ കേരളത്തിലെ ​ഗോപാലപുരം എന്ന ​ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളെ കുറിച്ചാണ് പറയുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളും ചിത്രത്തിന്റെ പശ്ചാത്തലത്തിൽ വരുന്നുണ്ട്. ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, രാഹുൽ മാധവ്, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വിജയൻ പള്ളിക്കര. നൗഷാദ് ഷെരീഫാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാഹുൽ രാജ് ആണ് സം​ഗീതം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now