'കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം': ആക്ഷേപഹാസ്യവുമായി 'പൊറാട്ട് നാടകം'; തിയറ്ററുകളിലേക്ക്

രാഷ്ട്രീയ ആക്ഷേപഹാസ്യമായി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബർ 18ന് തിയറ്ററുകളിലെത്തും

porattu nadakam
പൊറാട്ട് നാടകംഫെയ്സ്ബുക്ക്
Edited by :Manju
Last Updated :9 ഒക്ടോബർ 2024, 11:08 am IST

സൈജു കുറുപ്പ് പ്രധാന കഥാപാത്രമായി എത്തുന്ന 'പൊറാട്ട് നാടക'ത്തിന്‍റെ പുതിയ ടീസർ പുറത്തിറങ്ങി. രാഷ്ട്രീയ ആക്ഷേപഹാസ്യമായി ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബർ 18ന് തിയറ്ററുകളിലെത്തും. മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖാണ് ചിത്രം അവതരിപ്പിക്കുന്നത്.

'ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം ...ആനുകാലിക സംഭവങ്ങളുമായി ഈ സിനിമയുടെ കഥയ്‍ക്കോ കഥാപാത്രങ്ങൾക്കോ യാതൊരു ബന്ധവുമില്ല, അഥവാ അങ്ങനെ തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം' എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ തിരക്കഥാകൃത്ത് സുനീഷ് വരനാട് സോഷ്യൽമീഡിയയിൽ ടീസർ പങ്കുവെച്ചിരിക്കുന്നത്.

സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കരയാണ് ചിത്രം നിർമ്മിക്കുന്നത്. 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ് രചന. രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌.

ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനൽ മിക്സ്: ജിജു. ടി. ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പ്രൊമോഷൻ കൺസൾട്ടന്‍റ് ശിവകുമാർ രാഘവ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now