
'നാളെ ഞാന്‍ പോകാനുള്ളിടത്തേക്കാണ് ഹനീഫിക്ക പോയിരിക്കുന്നത്, എനിക്കൊരു ദുഃഖവുമില്ല'; വേദനയുടെ കടലാഴം ഒളിപ്പിച്ച സലിം കുമാര്‍
ആ വാക്കുകള്‍ ഇന്നിതാ മലയാളികളെയാകെ നൊമ്പരപ്പെടുത്തുകയാണ്

ഷാഫിയുടെ എവര്‍ഗ്രീന്‍ കോമഡി കള്‍ട്ട് ചിത്രമാണ് പുലിവാല് കല്യാണം. നായകന് ജയസൂര്യയായിരുന്നു. നായിക കാവ്യ മാധവനും. പക്ഷെ പുലിവാല് കല്യാണം എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളി മനസിലേക്ക് ഓടി വരുന്ന പേര് മണവാളന് എന്നായിരിക്കും. ബോംബെയില്‍ നിന്നും ധര്‍മേന്ദ്രയുടെ ടാക്സിയും പിടിച്ച് മണവാളന് കൊച്ചിയില്‍ വന്നിറങ്ങുന്നിടത്ത് സിനിമയുടെ മൂഡാകെ മാറുകയാണ്. പിന്നീടങ്ങോട്ട് പുലിവാല് കല്യാണം സലിം കുമാറിന്റേയും കൊച്ചിന് ഹനീഫയുടേയുമാണ്.
ഒട്ടും നിനച്ചിരിക്കാതെയായിരുന്നു ധര്‍മേന്ദ്ര വിട പറഞ്ഞു പോയത്. വര്‍ഷങ്ങള്‍ക്കിപ്പുറം, ഒരു മഴക്കാലത്ത്, ചിരിയുടെ പെരുമഴക്കാലം ബാക്കി വച്ച് മണവാളനും പോയിരിക്കുകയാണ്. സലിം കുമാര്‍ മരണമില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോള്‍ ഓര്‍മകളില്‍ കൊച്ചിന് ഹനീഫയുടെ വിയോഗത്തില്‍ അദ്ദേഹം പങ്കുവച്ച വാക്കുകളും കടന്നു വരികയാണ്.
കൊച്ചിന് ഹനീഫയുടെ വേര്‍പാടി്ല്‍ തനിക്ക് ദുഃഖമില്ലെന്നും, കാരണം നാളെ താനും പോകേണ്ട സ്ഥലത്തേക്കാണ് അദ്ദേഹം പോയിരിക്കുന്നതെന്നാണ് അന്ന് സലിം കുമാര്‍ പറഞ്ഞത്. ഉള്ളില്‍ സങ്കടത്തിന്റെ ഒരു കടലാഴം ഒളിപ്പിച്ചു കൊണ്ടായിരുന്നു സലിം കുമാര്‍ ആ വാക്കുകള്‍ പറഞ്ഞ് അവസാനിപ്പിച്ചത്. 16 വര്‍ഷത്തെ ആ വാക്കുകള്‍ ഇന്നിതാ മലയാളികളെയാകെ നൊമ്പരപ്പെടുത്തുകയാണ്.
'എനിക്കൊരു നഷ്ടവുമില്ല. കാരണം ഞാന്‍ നാളെ പോകാനുള്ള സ്ഥലത്തേക്കാണ് ഹനീഫിക്ക ഇന്ന് പോയിരിക്കുന്നത്. എനിക്കൊരു നഷ്ടവുമില്ല. അദ്ദേഹത്തിന്റെ കുട്ടികളെക്കുറിച്ചാണ് എനിക്ക് ദുഃഖം. അദ്ദേഹത്തെക്കുറിച്ച് എനിക്കൊരു ദുഃഖവുമില്ല. ഇന്ന് ഹനീഫിക്ക, നാളെ ഞാന്‍. നാളെ അദ്ദേഹത്തെ കാണുമ്പോള്‍ ഞാന്‍ പറയാന്‍ പോകുന്നത്, ഹനീഫിക്ക അല്‍പ്പം പേടിയുള്ള മനുഷ്യനാണ്, നിങ്ങള്‍ ധൈര്യമായി പൊക്കോളൂ പുറകെ ഞാനുണ്ട് എന്ന് മാത്രമാണ്.
ഹനീഫയുടെ ഉമ്മ മരിച്ചപ്പോള്‍ പള്ളിയിലേക്ക് ശവമഞ്ചം ചുവക്കാന്‍ ഞാനുണ്ടായിരുന്നു. കര്‍മം ചെയ്യണെന്നും ഉണ്ടായിരുന്നു. അന്ന് പള്ളിയില്‍ നിന്നുമിറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഹനീഫിക്ക പറഞ്ഞത് ഞാന്‍ ഈ നന്ദിയൊക്കെ എങ്ങനെ തീര്‍ക്കുമെന്നാണ്. ഹനീഫിക്ക നിങ്ങള്‍ പോയ്ക്കോളൂ, ഞാനും പുറകെയുണ്ട്. എനിക്ക് ഒരു ദുഃഖവുമില്ല. നാളെ ഞാനും പോകേണ്ട സ്ഥലത്തേക്കാണ് അദ്ദേഹം പോയത്. ഹനീഫിക്ക മരിച്ചുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ആ പൊട്ടിച്ചിരി മാത്രമേ എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നുള്ളൂ' എന്നായിരുന്നു സലിം കുമാര്‍ അന്ന് പറഞ്ഞത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Salim Kumar's emotional words about Cochin Haneefa gets social media attention after his demise.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആശാന്റെ സ്വന്തം എല്‍ദോന്റെ ഭാര്യയാണ്'; ജനാര്‍ദ്ദനനെ കണ്ട് കൊച്ചിന് ഹനീഫയുടെ കുടുംബം, ഒപ്പം ലിസിയും

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'


