
'അച്ഛനാകാൻ ആഗ്രഹമുണ്ട്, നമ്മുടെ നിയമം അത് അനുവദിക്കുന്നില്ല'; തുറന്നുപറഞ്ഞ് സൽമാൻ ഖാൻ
വിവാഹം കഴിക്കണോ എന്നതില്‍ തീര്‍ച്ചയില്ലെങ്കിലും അച്ഛനാവാന്‍ ആഗ്രഹമുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ വിവാഹ വാര്‍ത്തയ്ക്കായി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ വിവാഹം കഴിക്കണോ എന്നതില്‍ തീര്‍ച്ചയില്ലെങ്കിലും അച്ഛനാവാന്‍ ആഗ്രഹമുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അതിനായി ശ്രമം നടത്തിയെങ്കിലും നമ്മുടെ നിയമം അത് അംഗീകരിക്കുന്നില്ല എന്നാണ് താരം പറയുന്നത്.
കരണ്‍ ജോഹറിനെപ്പോലെ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അമ്മയ്‌ക്കൊപ്പം വളര്‍ത്തുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. 'ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത് അതാണ്. ആ നിയമത്തില്‍ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട് നമുക്ക് നോക്കാം. എനിക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്. പക്ഷേ കുട്ടികള്‍ വരികയാണെങ്കില്‍ അമ്മയും വരും. അമ്മ അവര്‍ക്ക് നല്ലതാണ്. പക്ഷേ നമുക്ക് ഒരുപാട് അമ്മമാര്‍ വീട്ടിലുണ്ട്. ഒരു ജില്ല മുഴുവനുണ്ട്. അവര്‍ നോക്കിക്കോളും. പക്ഷേ എന്റെ കുട്ടികളുടെ യഥാര്‍ത്ഥ അമ്മ എന്റെ ഭാര്യയായിരിക്കും.'- സല്‍മാന്‍ പറഞ്ഞു.
സല്‍മാന്റെ പ്രണയബന്ധങ്ങളെല്ലാം വലിയ വാര്‍ത്തയായിരുന്നു. നടി ഐശ്വര്യ റായിയുമായി താരം ഏറെ നാള്‍ പ്രണയത്തിലായിരുന്നു. നടി സംഗീത ബിജിലാനിയുമായുള്ള ബന്ധം വിവാഹനിശ്ചയം വരെ എത്തിയതാണ്. 1994ല്‍ ഇരുവരും വിവാഹം കഴിക്കേണ്ടതായിരുന്നു. വിവാഹത്തിന് ഒരു മാസം മുന്‍പ് ഇത് വേണ്ടെന്നുവയ്ക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ


