
ദുബായ് റസ്റ്റോറന്റില്‍ പ്ലേറ്റുകള്‍ എറിഞ്ഞുടച്ച് സല്മാന് ഖാന്റെ സഹോദരി; വൈറലായി വിഡിയോ
ദുബായിലെ ഒരു റസ്റ്റോറന്റില്‍ ഇരുന്നു കൊണ്ട് പാത്രം എറിഞ്ഞുടയ്ക്കുകയാണ് അര്‍പ്പിത
ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദുബായിലെ ഒരു റസ്റ്റോറന്റില്‍ ഇരുന്നു കൊണ്ട് പാത്രം എറിഞ്ഞുടയ്ക്കുകയാണ് അര്‍പ്പിത. ഭക്ഷണം ഇഷ്ടപ്പെടാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള അക്രമമല്ല ഇത്. ഹോട്ടല്‍ നടത്തിയ പരിപാടിയുടെ ഭാഗമായാണ് താരവും സുഹൃത്തുക്കളും ചേര്‍ന്ന് നൂറു കണക്കിന് പാത്രങ്ങള്‍ തകര്‍ത്തത്.
സുഹൃത്തിനൊപ്പം കസേരയില്‍ ഇരുന്നുകൊണ്ട് പാത്രങ്ങള്‍ ഒന്നൊന്നായി എടുത്തു നിലത്തുടയ്ക്കുന്ന അര്‍പ്പിതയെയാണ് വിഡിയോയില്‍ കാണുന്നത്. അര്‍പ്പിതയ്ക്ക് എറിഞ്ഞുടയ്ക്കാന്‍ വേണ്ടി മാത്രമായി വച്ചിരിക്കുന്ന പ്ലെയ്റ്റുകളും ഒരു വശത്തു കാണാം. അതിനു പിന്നാലെ കൂട്ടുകാര്‍ക്കൊപ്പം പ്ലെയ്റ്റുകള്‍ കൂട്ടത്തോടെ എറിഞ്ഞുടയ്ക്കുന്നതും വിഡിയോയിലുണ്ട്.
പാട്ടുപാടിയും ഡാന്‍സുകളിച്ചും ആസ്വദിച്ചാണ് അര്‍പ്പിതയുടെ പ്ലെയ്റ്റ് തകര്‍ക്കല്‍. പരമ്പരാഗത ഗ്രീക്ക് ആചാരങ്ങളുടെ ഭാഗമായാണ് റസ്റ്റോറന്റ് പ്ലെയിറ്റ് ഉടയ്ക്കല്‍ പരിപാടി കൊണ്ടുവന്നത്. ഇതിലൂടെ പൈശാചിക ശക്തിയെ തടയാനാവുമെന്നാണ് വിശ്വാസം. രസകരമായ വിഡിയോ വൈറലാവുകയാണ്. സോഷ്യല്‍ മീഡിയയി ആക്റ്റീവായ താരം തന്റെ കുടുംബത്തിലേയും മറ്റും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടന് ആയുഷ് ശര്‍മയാണ് അര്‍പ്പിതയുടെ ഭര്‍ത്താവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും



