
News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കൈതി 2. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കൈതി. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സംഗീത സംവിധായകൻ സാം സി എസ് കൈതി 2വിന്റെ ഭാഗമാകുന്നുവെന്ന വിവരമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സാം തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കൈതി ആദ്യ ഭാഗത്തിന്റെ സംഗീതം ഒരുക്കിയതും സാം ആയിരുന്നു. കൈതിയുടെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. കൈതി രണ്ടാം ഭാഗത്തിനായി ലോകേഷ്- സാം സിഎസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ അത് പ്രേക്ഷകർക്കും ആവേശമായിരിക്കുകയാണ്.
2019 ഒക്ടോബർ 25 നാണ് 'കൈതി' തിയറ്ററുകളിൽ എത്തിയത്. കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു 'കൈതി'. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് 2022ൽ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നു. സൂര്യയും കാർത്തിയും ഒന്നിച്ച് കൈതി 2വിൽ എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വിക്രത്തിലെ റോളക്സും കെെതിയിലെ ദില്ലിയും ഒന്നിച്ചാണോ അതോ നേര്ക്കു നേരാണോ പോരാടുക എന്ന് അറിയാന് കാത്തിരിക്കുകയാണ് എല്സിയു ഫാന്സ്. നിലവിൽ രജനികാന്ത് നായകനാവുന്ന കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ലോകേഷ്. ഈ ചിത്രത്തിന് ശേഷം കൈതി 2 വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഹൈറേഞ്ചില് മാത്രമല്ല, വീട്ടിലെ ചെടിച്ചട്ടിയിലും ഏലം വിളയും; ബാല്ക്കണിയിലും പരക്കും 'ഏലസുഗന്ധം'

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

