ശീര്‍ഷാസനത്തിൽ നിന്ന് കാലുകൊണ്ട് യോ​ഗാഭ്യാസം ചെയ്യുകയാണ് താരം

സംയുക്ത വർമ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:41 am IST

News Now

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് സംയുക്ത വർമ. നടൻ ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് മാറിയിരിക്കുകയാണെങ്കിലും താരം ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരിയാണ്. ഇപ്പോൾ യോ​ഗയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യോ​ഗാഭ്യാസത്തിന്റെ അമ്പരപ്പിക്കുന്ന വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ യോ​ഗ വിഡിയോ ആണ്. 

ശീര്‍ഷാസനത്തിൽ നിന്ന് കാലുകൊണ്ട് യോ​ഗാഭ്യാസം ചെയ്യുകയാണ് താരം. എന്റെ യോഗ പ്രാക്റ്റീസ്. എല്ലാ കാര്യങ്ങളും പെര്‍ഫക്റ്റ് ആകേണ്ട കാര്യമില്ല. എന്റെ പ്രാക്റ്റീസ് അതെന്റെ നേരമാണ്. അതിലൂടെ കൂടുതല്‍ ജീവനുള്ളപോലെയും ശാന്തമായും കണക്റ്റഡായും തോന്നും. യോഗയില്‍ മത്സരം ഇല്ല- താരം കുറിച്ചു. 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തിയത്. ഈ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടര്‍ന്ന് പതിന‍ഞ്ചോളം ചിത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചത്. എന്നാൽ ആ സിനിമകളിലൂടെ ആരാധകരുടെ മനസു കീഴടക്കാൻ താരത്തിനായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates