
ഫ്രം ദ് മേക്കേഴ്സ് ഓഫ് 'കിഷ്കിന്ധ കാണ്ഡം'; ഇത്തവണ കൂടെ സന്ദീപും, 'എക്കോ' ഫസ്റ്റ് ലുക്ക്
നവംബർ മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.

"കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ ഒന്നിക്കുന്ന "എക്കോ" എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. സോഷ്യൽ മീഡിയയിൽ പോസ്റ്റർ വൈറൽ ആയതോടെ ആരാണ് ഈ കുര്യച്ചൻ ? ലൂപ്പ് സിനിമയാണോ ?? ടൈം ട്രാവൽ സിനിമയാണോ? എന്നീ കമന്റുകളും ഉയർന്നു വരുന്നുണ്ട്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന "എക്കോ" സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച സന്ദീപ് പ്രദീപാണ്. സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്, ബിയാനാ മോമിൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
കിഷ്കിന്ധ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്നത് ഹൈലൈറ്റ് ആണ്. നവംബർ മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.
കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്. ഐക്കൺ സിനിമാസ് ഡിസ്ട്രിബ്യൂഷനും, ഷാഫി ചെമ്മാടാണ് പ്രൊഡക്ഷൻ കൺട്രോളർ, റഷീദ് അഹമ്മദ് മേക്കപ്പും, സുജിത് സുധാകർ കോസ്റ്റ്യൂംസും നിർവഹിക്കും. മുജീബ് മജീദ് ആണ് എക്കോയുടെ സംഗീത സംവിധായകൻ.
എഡിറ്റർ - സൂരജ് ഇ.എസ്,ആർട്ട് ഡയറക്ടർ - സജീഷ് താമരശ്ശേരി, വിഎഫ്എക്സ് - ഐ വിഎഫ്എക്സ്, ഡി.ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാഗർ, സ്റ്റിൽസ് - റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനിംഗ് - യെല്ലോടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Cinema News: Actor Sandeep Pradeep starrer Eko movie first look poster out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



