
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ലോകേഷ് യൂണിവേഴ്സിന്റെ ഭാഗമാകുന്ന ചിത്രത്തിൽ വൻ താരനിരയാണ് ഒന്നിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സഞ്ജയ് ദത്തിന്റെ വർക്കൗട്ട് വിഡിയോ ആണ്. വിജയ്‌യുടെ വില്ലനാകാൻ ഹെവി വർക്കൗട്ട് ചെയ്ത് കൂടുതൽ കരുത്തനാവുകയാണ് സഞ്ജയ് ദത്ത്.
ഓരോ ദിവസവും കൂടുതൽ കരുത്തനാകുന്നു എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ ആരാധകരെ മാത്രമല്ല വിജയ് ആരാധകരേയും ആവേശത്തിലാക്കുകയാണ് വിഡിയോ. ലിയോ സിനിമയ്ക്കു വേണ്ടിയാണോ വർക്കൗട്ട് എന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലനായാവും ലിയോയിൽ എത്തുകയെന്നും ആരാധകർ പറയുന്നുണ്ട്.
Stronger every day #DuttsTheWay pic.twitter.com/JcPAZuZFmt
â Sanjay Dutt (@duttsanjay) February 25, 2023
സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ കശ്മീരിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. തൃഷയാണ് ചിത്രത്തിൽ നായിക. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്‍റെ ആക്‌ഷൻ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



