സന്തോഷ് പണ്ഡിറ്റ് എത്തിയത് ഈ കുടുംബത്തെ കാണാൻ, ശുചിമുറിനിർമിക്കാനുള്ള സൗകര്യം ചെയ്തു; വിഡിയോ

വീടോ കക്കൂസോ ഇല്ലാത്ത ഒരു കുടുംബത്തിന്റെ വിവരം അറിഞ്ഞാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്

സന്തോഷ് പണ്ഡിറ്റ് വെഞ്ഞാറമൂട്ടിലെ കുടുംബത്തിനൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST

കഴിഞ്ഞ ദിവസമാണ് സന്തോഷ് പണ്ഡിറ്റിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. കെഎസ്ആർടിസി ബസിലിരുന്നു തിരുവനന്തപുരത്തേക്ക് പോകുന്നതായിരുന്നു ചിത്രം. ഇപ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ യാത്രയ്ക്ക് പിന്നിലെ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. വീടോ കക്കൂസോ ഇല്ലാത്ത ഒരു കുടുംബത്തിന്റെ വിവരം അറിഞ്ഞാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. 

തന്റെ ഫേയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോയിലാണ് കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ താരം പങ്കുവെക്കുന്നത്. സ്വന്തമായി മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിലും ഇതിൽ താമസിക്കാൻ സൗകര്യമുള്ള വീടില്ല. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു കെട്ടിടമാണ് വിഡിയോയിൽ കാണുന്നത്. മാത്രമല്ല നല്ലൊരു ശുചിമുറി പോലും കുടുംബത്തിനില്ല. വാർഡ് മെമ്പറിൽ നിന്ന് വിവരം അറിഞ്ഞാണ് താരം കോഴിക്കോടു നിന്ന് സഹായവുമായി വെഞ്ഞാറമൂട് എത്തിയത്.

കുടുംബത്തിനുള്ള ആദ്യ സഹായമായി ഇവർക്ക് കക്കൂസ് വയ്ക്കാനുള്ള സൗകര്യമാണ് അദ്ദേഹം നൽകിയത്. ക്ലോസറ്റ്, കല്ലുകൾ, പൈപ്പ് എന്നിങ്ങനെ കക്കൂസ് നിർമിക്കാനുള്ള സാധനങ്ങൾ സന്തോഷ് എത്തിച്ചുനൽകി. നല്ലൊരു വീട് എന്നതാണ് ഇവർക്കുള്ള സ്വപ്നം. തനിക്കു കഴിയുന്നതുപോലെ കൂടെ നിൽക്കാമെന്നാണ് അദ്ദേഹം കുടുംബത്തെ അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now