താടി ട്രിം ചെയ്ത് സ്റ്റൈൽ ലുക്കിൽ മോഹൻലാൽ; 'ഹൃദയപൂർവ്വം' ഓണത്തിന് തന്നെ?

പത്ത് വർഷങ്ങൾക്ക് ശേഷം വരുന്ന ഹിറ്റ് കോബോ

Mohanlal and Malavika, Hridayapoorvam Poster)
മോഹൻലാലും മാളവിക മോഹനും,ഹൃദയപൂർച്ചം പോസ്റ്റർ(Mohanlal and Malavika mohan, Hridayapoorvam Poster)Facebook
Edited by :SREELAKSHMI P M
Last Updated :21 ജൂൺ 2025, 5:10 pm IST

മലയാള സിനിമ ആരാധകർ‌ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രമാണ് 'ഹൃദയപൂർവ്വം'. മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ തന്ന ഹിറ്റ് കോമ്പോ കൂടിയാണിത്. ഏറെകാലത്തിന് ശേഷം താടി ട്രിം ചെയ്‍ത് സ്റ്റൈലൻ ലുക്കിലാണ് മോഹൻലാല്‍ ഹൃദയപൂര്‍വത്തിലുള്ളത്. ഇപ്പോഴിതാ സത്യൻ അന്തിക്കാടിന്റെ ഹൃദയപൂര്‍വം സിനിമ തിയേറ്ററുകളിലേക്ക് എത്തുന്ന തീയതിയെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഓഗസ്റ്റ് 28നായിരിക്കും സിനിമ തിയേറ്ററുകളിലെത്തുകയെന്നാണ് റിപ്പോർട്ട്. സിനിമ ഓണം റിലീസായി ആകും എത്തുക എന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഹൃദയപൂര്‍വം എങ്ങനെയുള്ള ചിത്രമായിരിക്കുമെന്നതിനെ കുറിച്ച് സത്യന്‍ അന്തിക്കാട് നേരത്തെ തന്നെ സംസാരിച്ചിരുന്നു. ചിത്രം പാൻ ഇന്ത്യൻ ഒന്നുമല്ലെന്നും,ജീവിതഗന്ധിയായ ഒരു കഥയായിരിക്കുമെന്നും മോഹൻലാലിനെ നായകനാക്കിയാണ് ആലോചിക്കുന്നതെന്നും നേര് എന്ന സിനിമയുടെ വിജയമാണ് മാതൃകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന മോഹൻലാല്‍ ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്നാണ് പ്രതീക്ഷ. സന്ദീപ് ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ ഉണ്ടാകുക. ചിത്രത്തിൽ മാളവിക മോഹനനാണ് നായിക.2015ൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയാണ് മോഹൻലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യൻ അന്തിക്കാട് ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now