ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിനരികെ ദുആ ചെയ്ത് ഷാരുഖ്, വൈറലായി വിഡിയോ; തുപ്പിയെന്ന് പ്രചാരണം

മാനേജര്‍ പൂജ ദദ്‌ലാനിക്കൊപ്പമാണ് ഷാരുഖ് എത്തിയത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:57 am IST

മുംബൈ; അന്തരിച്ച വിഖ്യാത ​ഗായിക ലതാ മങ്കേഷ്കറിന് ആദരമർപ്പിക്കാൻ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ എത്തിയിരുന്നു. മുംബൈ ശിവാജി പാര്‍ക്കിലെത്തിയാണ് താരം ആദരമർപ്പിച്ചത്. ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന)എടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

മാനേജര്‍ പൂജ ദദ്‌ലാനിക്കൊപ്പമാണ് ഷാരുഖ് എത്തിയത്. ലതാ മങ്കേഷ്‌കര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ദുആ എടുത്ത ശേഷം അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ഷാരുഖ് ചെയ്തു. കൈ കൂപ്പി പൂജ ദദ്‌ലാനിയും കൈകളുയര്‍ത്തി ഷാരൂഖും നില്‍ക്കുന്ന ചിത്രത്തെ 'മതേതര ഇന്ത്യയുടെ ചിത്രം' എന്നാണ് ആരാധകരടക്കം വിശേഷിപ്പിച്ചത്.

അതിനിടെ ദുഹ എടുത്ത ശേഷം ഷാരുഖ് ലതാ മങ്കേഷ്കറുടെ മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇത് വിദ്വേഷ പ്രചാരണങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഷാരുഖ് മൃതദേഹത്തിലേക്ക് തുപ്പി എന്നാണ് ഒരു വിഭാ​ഗത്തിന്റെ പ്രചാരണം. ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളും ഉയരുന്നുണ്ട്. ഷാരൂഖ് ഖാന്റെ ഏറ്റവും വിജയകരമായ പല സിനിമകളിലും ലതാ മങ്കേഷ്‌കറുടെ ​ഗാനങ്ങളുണ്ടായിരുന്നു. ഇരുവരും അടുത്ത വ്യക്തി ബന്ധവും സൂക്ഷിച്ചിരുന്നു. 

News Now