
News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

സൂപ്പര്ഹിറ്റായ കെജിഎഫ് 2ന്റെ ഇന്ത്യന് ബോക്സ്ഓഫിസിലെ കളക്ഷന് മറികടന്ന് ഷാരുഖ് ഖാന്റെ പത്താന്. ഇതോടെ രാജ്യത്ത് ഏറ്റവും കളക്ഷന് നേടിയ ഹിന്ദി ചിത്രങ്ങളില് പത്താന് രണ്ടാം സ്ഥാനത്തെത്തി. എസ്എസ് രാജമൗലിയുടെ ബാഹുബലി 2 മാത്രമാണ് ഇനി പത്താനു മുന്നിലുള്ളത്.
435.70 കോടിയായിരുന്നു കെജിഎഫ് ഹിന്ദിയുടെ കളക്ഷന്. ഇന്നലത്തെ കളക്ഷനോടെ പത്താന് 437 കോടിയിലേക്ക് എത്തുകയായിരുന്നു. റിലീസ് ചെയ്ത് 15ാം ദിവസമാണ് ഏറ്റവും കൂടുതല് കളക്ഷന് നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി പത്താന് മാറിയത്. ഇന്ത്യയില് നിന്ന് ഒന്നടങ്കം 453 കോടിയും പത്താന് വാരി.
So KGF 2 (Hindi) collection of 435.70cr didn't stand for even a year, as SRK's #Pathaan beats the lifetime numbers in just flat 15 days which KGF 2 took almost 1.5 months for that number..
â Anuj SRKian (@anujrocks44) February 9, 2023
Incredible trending, no one believe this record 1 month back, but it's happened and how..
സിനിമ റിലീസായതിനു പിന്നാലെ നിരവധി റെക്കോര്ഡുകളാണ് ഷാരുഖ് ചിത്രം തകര്ത്തത്. ഏറ്റവും കൂടുതല് കളക്ഷന് നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടത്തിലേക്ക് പത്താന് എത്തിയിരുന്നു. ആമിര് ഖാന്റെ ദംഗലിനെ തകര്ത്തുകൊണ്ടാണ് പത്താന് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 500 കോടിയിലേക്കാണ് പത്താന് ലക്ഷ്യമിടുന്നത്.
അതിനിടെ ആഗോള കളക്ഷനിലും ചിത്രം മുന്നേറ്റം തുടരുകയാണ്. ഇതിനോടകം 800 കോടി ചിത്രം കടന്നു. വൈകാതെ ആയിരം കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്ട്ടുകള്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


