ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തും

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:16 am IST

News Now

ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടു. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പ്രണയത്തെക്കുറിച്ചാണ് സിനിമയുടെ പ്രമേയം. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തും. 

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് ചിത്രത്തിന്റെ സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ലണ്ടന്‍ ടോക്കീസ്, ബോണ്‍ഹോമി എന്‍റര്‍ടയ്ന്‍‍മെന്‍റ്സ് എന്നീ ബാനറുകളില്‍ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന് വിതരണത്തിനെത്തിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates