അംബിക റാവു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളിൽ സഹ-സംവിധായികയായാണ്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:03 am IST

News Now

20 വർഷക്കാലമായി മലയാള സിനിമയ്ക്കൊപ്പമായിരുന്നു അംബിക റാവുവിന്റെ യാത്ര. അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും അവർ സിനിമയിൽ നിറഞ്ഞു നിന്നു. എന്നാൽ സംവിധായിക ആവുക എന്ന തന്റെ ഏറ്റവും  വലിയ സ്വപ്നം ബാക്കിയാക്കിയാണ്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ നിരവധി താരങ്ങളാണ് പ്രിയകലാകാരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. 

തൃശൂർ സ്വദേശിയായ അംബിക റാവു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളിൽ സഹ-സംവിധായികയായാണ്. പിന്നീട് മലയാളത്തിലെ നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. അന്യഭാഷകളില്‍ നിന്ന് വരുന്ന നടിമാര്‍ക്ക് മലയാളം ഡയലോഗുകളുടെ ലിപ് സിങ്കിംഗിന് സഹായിക്കുകയായിരുന്നു അംബികയുടെ പ്രധാന ജോലി. അതുകൊണ്ടുതന്നെ . "ദി കോച്ച്" എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളിൽ അറിയപ്പെടുന്നത്.  

Story image

ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, 2 ഹരിഹർ നഗർ, ലൗ ഇൻ സിഗപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ്‌ ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ്‌ ഇൻ, പ്രണയം, തിരുവമ്പാടി തമ്പാൻ, ഫേസ് 2 ഫേസ്, 5 സുന്ദരികൾ, തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവർത്തിച്ചു. 

Story image

കാമറയ്ക്കു പിന്നിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് ചില സിനിമകളിൽ മുഖം കാണിക്കാനുള്ള അവസരം ലഭിക്കുന്നത്. കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടതെങ്കിലും അതിനു മുൻപും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്, എന്റെ വീട് അപ്പുന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ 'അമ്മ, കൃത്യം, ക്ലസ്‌മേറ്റ്സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സാൾട്ട് & പെപ്പർ  അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. 

സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം പൂര്‍ത്തിയാക്കാനാവാതെയാണ് അംബികാ റാവു മടങ്ങുന്നത്. ഏറെക്കാലമായി ആ ആഗ്രഹവുമായി നടന്ന അവര്‍ കൊവിഡിനു മുന്‍പ് ഒരു പ്രോജക്റ്റ് ഏകദേശം മുന്നിലേക്ക് എത്തിച്ചതുമാണ്. പക്ഷേ കൊവിഡ് പ്രതിസന്ധിയും അനാരോഗ്യവുമൊക്കെ കാരണം അത് യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കാനായില്ല. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അംബിക റാവു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates