മകളേയും കൊണ്ട് കാറിലേക്ക് കയറുന്നതിനിടെയാണ് ഒരു ആരാധകന്‍ ഇടിച്ചു കയറാന്‍ ശ്രമിച്ചത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:00 am IST

News Now

പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുമ്പോള്‍ പലപ്പോഴും താരങ്ങള്‍ക്ക് ആരാധകരുടെ അമിത സ്‌നേഹ പ്രകടനം തലവേദനയാകാറുണ്ട്. കൂടെ നിന്ന് ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം തിക്കിതിരക്കുന്നതെല്ലാം വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ വിഡിയോ ആണ്. താരത്തിന്റെ കാറിലേക്ക് കയറാന്‍ നോക്കുന്ന ആരാധകനെയാണ് വിഡിയോയില്‍ കാണുന്നത്. 

സ്മൃതി ഖന്നയുടെ മകള്‍ അന്യകയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് ശില്‍പ ഷെട്ടിയും മകള്‍ സമീഷയും എത്തിയത്. മുംബൈയിലെ ജുഹുവില്‍ നിന്ന് പാര്‍ട്ടിയും കഴിഞ്ഞ് മകളേയും കൊണ്ട് കാറിലേക്ക് കയറുന്നതിനിടെയാണ് ഒരു ആരാധകന്‍ ഇടിച്ചു കയറാന്‍ ശ്രമിച്ചത്. എന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ഉറക്കെ ചോദിച്ചുകൊണ്ട് ആരാധകനെ ശില്‍പ തടയുന്നതും വിഡിയോയില്‍ കാണാം. 

വെള്ള ഗൗണ്‍ ധരിച്ചാണ് സമീഷ കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയത്. ശില്‍പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും രണ്ടാമത്തെ മകളാണ് സമീഷ. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പാപ്പരാസികളാണ് വിഡിയോ പകര്‍ത്തിയത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.
 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates