ശ്രുതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ശാന്തനു തന്നെയാണ് ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്

ശ്രുതിയും ശാന്തനുവും പിറന്നാൾ ആഘോഷത്തിനിടെ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:40 am IST

News Now

ബോളിവുഡ് സുന്ദരി ശ്രുതി ഹാസൻ പ്രണയത്തിലെന്ന് വാർത്തകൾ. കഴിഞ്ഞ ദിവസമാണ് താരം തന്റെ 35ാം പിറന്നാൾ ആഘോഷിച്ചത്. അടുത്ത സുഹൃത്തുക്കൾ പങ്കെടുത്ത പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ പ്രണയം ആരാധകർക്കിടയിൽ ചർച്ചയായത്. 

ശന്തനു ഹസാരിക എന്ന യുവാവാണ് ശ്രുതിയുടെ കാമുകനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി സ്വദേശിയായ ശന്തനു ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമാണ്. പിറന്നാൾ ആഘോഷത്തിൽ ശ്രുതിക്കൊപ്പം നിറഞ്ഞു നിൽക്കുകയാണ് ശാന്തനു. ശ്രുതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ശാന്തനു തന്നെയാണ് ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. തന്റെ പിറന്നാൾ സ്പെഷ്യലാക്കിയതിന് നന്ദി എന്നായിരുന്നു ശ്രുതിയുടെ മറുപടി. 

Story image
Story image

നടി തമന്നയടക്കമുള്ള ശ്രുതിയുടെ സുഹൃത്തുക്കള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ശ്രുതിയുടെ സഹോദരി അക്ഷര ഹാസനും ഒപ്പമുണ്ടായിരുന്നു. ലണ്ടന്‍ സ്വദേശിയായ നടന്‍ മൈക്കിള്‍ കൊര്‍സലെയുമായി ശ്രുതി ഹാസന്‍ പ്രണയത്തിലായിരുന്നു. നാല് വര്‍ഷത്തെ പ്രണയം ഒരു വർഷം മുൻപ് ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates