'എന്റെ ശബ്ദം കാരണം തമിഴിൽ നിന്ന് ആദ്യം ട്രോൾ കിട്ടുമായിരുന്നു, പക്ഷേ ഹിന്ദിയിൽ...'; ശ്രുതി ഹാസൻ പറയുന്നു

തമിഴിലെ എന്റെ തുടക്ക നാളുകളില്‍ ശബ്ദത്തിന്റെ പേരില്‍ ഞാന്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

Shruti Haasan
ശ്രുതി ഹാസൻ (Shruti Haasan)ഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :26 ജൂലൈ 2025, 5:23 pm IST

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശ്രുതി ഹാസൻ. കൂലി ആണ് ശ്രുതിയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. രജനികാന്ത്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഓ​ഗസ്റ്റിലാണ് റിലീസിനെത്തുന്നത്. കമൽ ഹാസൻ നായകനായെത്തിയ ത​ഗ് ലൈഫ് എന്ന ചിത്രത്തിനായി ശ്രുതി ഹാസൻ പാടിയ പാട്ട് വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ തുടക്ക സമയത്ത് തന്റെ ശബ്​ദത്തെ അം​ഗീകരിക്കാൻ സിനിമ ഇന്‍ഡസ്ട്രി തയ്യാറായിരുന്നില്ലെന്ന് പറയുകയാണ് ശ്രുതി ഇപ്പോൾ. തന്റെ ശബ്ദത്തിന് തമിഴില്‍ വലിയ ട്രോളാണ് ലഭിച്ചതെന്നും അതുകൊണ്ട് തന്നെ സ്വന്തമായി ഡബ്ബ് ചെയ്യുന്നത് വളരെ കുറവായിരുന്നെന്നും ശ്രുതി പറഞ്ഞു. കൂലിയുടെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം പറഞ്ഞത്.

"തമിഴിലെ എന്റെ തുടക്ക നാളുകളില്‍ ശബ്ദത്തിന്റെ പേരില്‍ ഞാന്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഡീപ്പ് ആയ ശബ്ദമായിരുന്നതായിരുന്നു കാരണം. എന്നാല്‍ ഹിന്ദിയിലുള്ളവര്‍ക്ക് എന്റെ ശബ്ദം ഓക്കെ ആയിരുന്നു. കാരണം അവര്‍ക്ക് അത്തരം ഡീപ്പും വ്യത്യസ്തവുമായ ശബ്ദങ്ങള്‍ ഓക്കെ ആണ്. മാത്രമല്ല റാണി മുഖര്‍ജി, സുസ്മിത സെന്‍ തുടങ്ങിയ അത്തരം ശബ്ദമുള്ള നടികള്‍ അവിടെ ഉണ്ടല്ലോ.

അവരുടെ ശബ്ദം എന്നേക്കാളും ഡീപ്പ് ടോണിലുള്ളതാണ്. തെലുങ്കില്‍ എന്റെ ശബ്ദത്തെ സ്വീകരിക്കണമോ വേണ്ടയോ എന്ന കണ്‍ഫ്യൂഷന്‍ ആയിരുന്നു. നാഗ് അശ്വിനാണ് തെലുങ്കില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ ആദ്യമായി അവസരം നല്‍കുന്നത്. പിന്നീട് മറ്റുള്ളവരും ഓക്കെ ആയി.

സലാറിലും എനിക്ക് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാനായി. വീരസിംഹ റെഡ്ഡിയിലും ഡബ്ബ് ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷെ നടന്നില്ല. കൂലിയില്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്."- ശ്രുതി ഹാസന്‍ പറഞ്ഞു. രജനികാന്തിനെ കൂടാതെ ആമിർ ഖാൻ, നാ​ഗാർജുന, ഉപേന്ദ്ര, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

News Now

Summary

Actress Shruti Haasan talks about her voice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics