സിദ്ധിഖിന്റെ മകനും നടനുമായ ഷഹീൻ വിവാഹിതനാകുന്നു, വധു അമൃത ദാസ്

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഷഹീൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:58 am IST

നടൻ സിദ്ധിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ധിഖ് വിവാഹിതനാകുന്നു. ഡോക്ടർ അമൃത ദാസാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഷഹീൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 22ന് തിരുവനന്തപുരത്തെ റിസോർട്ടിൽ വച്ചാണ് ചടങ്ങ് നടന്നത്. അടുത്ത കുടുംബാ​ഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പേസ്റ്റൽ ​ഗ്രീൻ നിറത്തിലുള്ള ലെഹങ്കയായിരുന്നു അമൃതയുടെ വേഷം. അതേ നിറത്തിലുള്ള ഷെർവാണി അണിഞ്ഞാണ് ഷഹീൻ എത്തിയത്. 

സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. തുടർന്ന് അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്‌ളോഗ്,​ ദിവാൻജിമൂല ​ഗ്രാൻഡ് പ്രിക്സ്, വിജയ് സൂപ്പറും പൗർണമിയും, മിസ്റ്റർ ആൻഡ് മിസിസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ  ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now