
'എല്ലാ കാര്യത്തിലും വില പേശും, പലവട്ടം അപമാനിക്കപ്പെട്ടു'; ബോളിവുഡില്‍ നേരിട്ടത് വെളിപ്പെടുത്തി സിമ്രാന്
ബോളിവുഡിലൂടെയാണ് സിമ്രാന് കരിയര്‍ ആരംഭിക്കുന്നത്.

ബോളിവുഡില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം സിമ്രാന്. തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ ബോളിവുഡിലെത്തുമ്പോള്‍ അപമാനിക്കപ്പെടാറുണ്ടെന്ന് സിമ്രാന് പറയുന്നു. ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിലാണ് സിമ്രാന്റെ വെളിപ്പെടുത്തല്‍.
''ഒരുപാട് അനുഭവങ്ങളുണ്ട്. ഞാന്‍ ഹിന്ദി സിനിമ ചെയ്യാന്‍ തയ്യാറാകാതിരുന്നത് എനിക്ക് അവരുമായി കണക്ട് ആകാന്‍ സാധിക്കാത്തതിനാലാണ്. ബോളിവുഡിലേക്ക് വരുന്നതിന് മുമ്പ് സൗത്തില്‍ ഞങ്ങള്‍ ചെയ്ത വര്‍ക്കുകള്‍ അവര്‍ കണ്ടിട്ടുണ്ടാകില്ല. ഞങ്ങളുടെ ലെഗസി എന്തെന്ന് അറിയില്ല. അത് എന്നെ അലട്ടിയിരുന്നു. ഒരു ബഹുമാനവുമില്ല. എന്റെ ജീവിതത്തിന്റെ പകുതിയും ഞാന്‍ സിനിമയ്ക്കാണ് നല്‍കിയത്. എന്നിട്ടും എനിക്ക് അര്‍ഹമായ ബഹുമാനം കിട്ടാതെ വരുമ്പോള്‍ അത് വേദനിപ്പിക്കും'' താരം പറയുന്നു.
''അവര്‍ ഹോട്ടലിന്റെ പേരില്‍ വിലപേശും. എനിക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റുന്നവരുടെ എണ്ണത്തിന് പരിധി വെക്കും. നിങ്ങള്‍ക്ക് ഇത്രയും സ്റ്റാഫിനെ കൊണ്ടു വരാന്‍ പറ്റില്ലെന്ന് പറയും. ഹോട്ടലിന്റെ പേരിലും ടിക്കറ്റിന്റെ പേരിലും വില പേശും. അതൊക്കെ എന്നെ അലട്ടിയിരുന്നു. പക്ഷെ ആരും അതേക്കുറിച്ച് സംസാരിക്കില്ല. ഇവിടെ ഒരു അധികാരശ്രേണിയുണ്ട്. അതിനാല്‍ ജോലി ചെയ്യാന്‍ തോന്നില്ല. വേദനിക്കപ്പെടും'' എന്നും സിമ്രാന് പറഞ്ഞു.
ബോളിവുഡിലൂടെയാണ് സിമ്രാന് കരിയര്‍ ആരംഭിക്കുന്നത്. മുംബൈക്കാരിയായ സിമ്രാന്റെ ആദ്യ ചിത്രം അമിതാഭ് ബച്ചന് നിര്‍മിച്ച തേരെ മേരെ സപ്നെ ആയിരുന്നു. ചിത്രം പരാജയപ്പെട്ടുവെങ്കിലും സിമ്രാന് തെന്നിന്ത്യന്‍ സംവിധായകരുടെ ശ്രദ്ധ നേടി. അങ്ങനെയാണ് സിമ്രാന് തമിഴിലേക്ക് എത്തുന്നത്. അധികം വൈകാതെ തെന്നിന്ത്യയിലെ വലിയ താരമായി മാറാന്‍ സിമ്രാന് സാധിച്ചു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Simran about facing disrespect in bollywood. Reveals why she is didn't do hindi films.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




