സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നപ്പോൾ തലയിടിക്കുകയായിരുന്നു എന്നും അമൃത പറഞ്ഞു

അമൃത സുരേഷ്/ ചിത്രം; ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:18 am IST

News Now

​ഗായിക അമൃത സുരേഷിന്റെ തലയ്ക്ക് പരിക്ക്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരുക്കേറ്റ വിവരം അറിയിച്ചത്. പടിക്കെട്ടിൽ തലയടിച്ചാണ് താരത്തിന് പരുക്കേറ്റത്. രണ്ട് സ്റ്റിച്ചിട്ടെന്നും താരം വ്യക്തമാക്കി. 

സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നപ്പോൾ തലയിടിക്കുകയായിരുന്നു എന്നും അമൃത പറഞ്ഞു. തലയിലെ മുറിവും താരം വിഡിയോയിൽ കാണിക്കുന്നുണ്ട്. അമൃത പരുക്കിനെക്കുറിച്ച് പറയുമ്പോൾ കൂടെയുള്ള സുഹൃത്ത് ചിരിക്കുകയാണ്. എന്നാൽ  ചിരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും തനിക്ക് നല്ല വേദനയുണ്ട് എന്നും അമൃത പറയുന്നു. സെഡേഷനൊക്കെ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത പറഞ്ഞു. 

കഴിഞ്ഞ ദിവസം അമൃത സുരേഷിനെതിരെയുള്ള വ്യാജ വാർത്തയ്ക്കെതിരെ സഹോദരി അഭിരാമി രം​ഗത്തെത്തിയിരുന്നു. മുൻ ഭർത്താവും നടനുമായ ബാലയുടെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു വാർത്ത. തുടർന്ന് ഓൺലൈൻ ചാനലിനെതിരെ പരാതി നൽകിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates