"വിനീത്, നിത്യ ഓക്കെ ആണ് റെസ്റ്റെടുക്കുന്നു"; അഞ്ച് വയസുകാരൻ വി​ഹാൻ അയച്ച മെസേജ് 

അഞ്ച് വയസ്സുകാരൻ വിഹാനെക്കുറിച്ചുള്ള വിനീതിന്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഭാര്യ ദിവ്യക്ക് ഫോണിലയച്ച സന്ദേശത്തിന് ലഭിച്ച മറുപടിയാണ് വിഷയം

ചിത്രം: ഇൻസ്റ്റാ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:19 am IST

മക്കളൊപ്പിക്കുന്ന ചെറിയ തമാശകളും അവരുടെ ജന്മദിന വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വിനീത് ശ്രീനിവാസൻ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അഞ്ച് വയസ്സുകാരൻ വിഹാനെക്കുറിച്ചുള്ള വിനീതിന്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഇക്കുറി പക്ഷെ മകന്റെ കുറുമ്പൊന്നുമല്ല വിഷയം. വിനീത്, ഭാര്യ ദിവ്യക്ക് ഫോണിലയച്ച സന്ദേശത്തിന് ലഭിച്ച മറുപടിയാണ് കാര്യം.

കണ്ണൂരിൽ വിമാനമിറങ്ങിയ ദിവസത്തെ സംഭവമാണ് പോസ്റ്റിൽ പറയുന്നത്. വിമാനമിറങ്ങുകയാണെന്ന് വിനീത് ദിവ്യക്ക് മെസേജ് ചെയ്തപ്പോൾ ഞൊടിയിടയിൽ തന്നെ തിരിച്ച് റിപ്ലൈ കിട്ടി. "വിനീത് നിത്യ ഓക്കെ ആണ് , ഇപ്പോൾ റെസ്റ്റ് എടുക്കുന്നു" എന്നായിരുന്നു അത്. ഇം​ഗ്ലീഷിലായിരുന്നു മറുപടി. പിന്നീടാണ് മെസേജിന് പിന്നിൽ തന്റെ മകനാണെന്ന് വിനീത് മനസ്സിലാക്കിയത്. 

"അവൻ എനിക്കയക്കുന്ന ആദ്യത്തെ ടെക്സ്റ്റ് മെസേജ് ആണിത്. കുട്ടികൾ എത്ര പെട്ടെന്നാണ് വലുതാകുന്നതെന്ന് ഇപ്പോഴും മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു", എന്നാണ് സംഭവത്തെക്കുറിച്ച് വിനീത് കുറിച്ചത്. ദിവ്യയെ വീട്ടിൽ എല്ലാവരും നിത്യ എന്നാണ് വിളിക്കുന്നതെന്നും വിനീത് പറഞ്ഞു. 

വിഹാന്റെ ക്യൂട്ട് മറുപടി കണ്ട് കല്യാണി പ്രിയദർശൻ, അഹാന കൃഷ്ണ, അർച്ചനാ കവി, ഡിജോ ജോസ് തുടങ്ങിയവരടക്കം കമന്റ് ചെയ്തിട്ടുണ്ട്. വിനീത് മകനെക്കുറിച്ചാണ് കുറിപ്പിട്ടതെങ്കിലും ദിവ്യയെ നിത്യ എന്നാണ് വിളിക്കുന്നത് എന്നകാര്യത്തിലാണ് ചിലരുടെ കണ്ണുടക്കിയത്. വിനീത് ഒരുക്കിയ ഹൃദയത്തിൽ കല്യാണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും നിത്യ എന്നാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now