
'പടക്കളം സന്ദീപ്.... മലയാളികൾ കുറേ പേരോട് ക്രഷ് ഉണ്ട്'; വൈറലായി ശിവാംഗിയുടെ വാക്കുകൾ
പ്രത്യേകിച്ച് ആ മൂന്ന് റോൾ എനിക്ക് ഭയങ്കര ഇഷ്ടമായി.

പ്രശസ്ത ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ. പല വൈറൽ അഭിമുഖങ്ങളിലൂടെയും ശിവാംഗി മലയാളികളുടെ പ്രിയങ്കരിയാണ്. ഗായിക കൂടിയായ ശിവാംഗി ശ്രദ്ധ നേടുന്നത് തമിഴിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ്. കഴിഞ്ഞ ദിവസം ഒരു അവാർഡ് ചടങ്ങിനായി കേരളത്തിലെത്തിയിരുന്നു ശിവാംഗി.
അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ ക്രഷിനെക്കുറിച്ചും ശിവാംഗി സംസാരിച്ചിരുന്നു. ശിവാംഗിയുടെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. "ഉണ്ണി മുകുന്ദനോട് ശിവാംഗിക്ക് ഒരു ചെറിയ ക്രഷ് ഉണ്ടെന്നാണല്ലോ കേൾക്കുന്നത് എന്നായിരുന്നു അവതാരക പറഞ്ഞത്. ഇതിന് മറുപടിയായി തനിക്ക് നിരവധി പേരോട് ക്രഷ് ഉണ്ടെന്നാണ് ശിവാംഗി പറഞ്ഞത്.
അപ്പോൾ ഉണ്ണി മുകുന്ദൻ ഒരാൾ, രണ്ടാമത്, മൂന്നാമത്, നാലാമത് ആരൊക്കെ ആണെന്ന് പറയാമോ എന്നായി അവതാരക. ഫസ്റ്റ് ഉണ്ണി മുകുന്ദൻ, സെക്കൻഡ് വന്ന് ധ്രുവ് വിക്രം, മൂന്നാമത്തേത്..... മലയാളികൾ കുറേപേർ ഉണ്ട്, ആസിഫ് അലി... കല്യാണം കഴിഞ്ഞു എന്നാലും കുഴപ്പമില്ല. അത് കഴിഞ്ഞ്.... സന്ദീപ്. - ശിവാംഗി പറഞ്ഞു.
നമ്മുടെ എക്കോയിലെ സന്ദീപ് എന്ന് അവതാരക പറഞ്ഞപ്പോൾ പടക്കളം സന്ദീപ് എന്നായിരുന്നു ശിവാംഗിയുടെ ഉത്തരം. ഇനി സന്ദീപ് എങ്ങാനും വന്നാൽ ഞാൻ പറയും, ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്. നിങ്ങളുടെ പടക്കളം എനിക്ക് ഭയങ്കര ഇഷ്ടമായി.
പ്രത്യേകിച്ച് ആ മൂന്ന് റോൾ എനിക്ക് ഭയങ്കര ഇഷ്ടമായി. എനിക്ക് ഒരുമാതിരി ഒക്കെ ആയിപ്പോയി എന്നൊക്കെ".- ശിവാംഗി പറഞ്ഞു. എന്തായാലും ശിവാംഗിയുടെ വാക്കുകൾ ഇതിനോടകം തന്നെ തരംഗമായി മാറികൊണ്ടിരിക്കുകയാണ്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Cinema News: Singer Sivaangi Krishnakumar talks about actor Sandeep Pradeep.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കേരളത്തെ ഇരുട്ടിലാക്കിയത് കഴിഞ്ഞ പത്തുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍; നൂറ് ദിവസത്തിനുള്ളില്‍ ലോകത്ത് ഒരു സര്‍ക്കാരിനും സാധിക്കില്ല'

ക്രിക്കറ്റും സംഗീതവും! കെസിഎൽ ഫൈനലിന് ആവേശം പകരാൻ പാട്ടുകളുമായി സിത്താരയും സംഘവും


