'നിന്റെയൊക്കെ കൂട്ടത്തോട് പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിയെന്ന്'; ലാലേട്ടന്റെ ഡയലോ​ഗ് പറഞ്ഞ് കയ്യടി വാങ്ങി ശിവകാർത്തികേയൻ

ഒപ്പം കേരളത്തിലുള്ള ആളുകളോടും ശിവകാർത്തികേയൻ നന്ദി പറഞ്ഞു.

Sivakarthikeyan
Sivakarthikeyan വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :7 ജനുവരി 2026, 5:55 pm IST

ശിവകാർത്തികേയനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ഒരു പിരീഡ് പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് അണിയറപ്രവർത്തകർ. കേരളത്തിലും സിനിമയുടെ അണിയറപ്രവർത്തകർ എത്തിയിട്ടുണ്ട്.

പ്രൊമോഷനിടെ മോഹൻലാലിന്റെ ഡയലോഗ് പറഞ്ഞു കയ്യടി വാങ്ങുകയാണ് ശിവകാർത്തികേയൻ. തുടരും സിനിമയിലെ മോഹൻലാലിന്റെ ഡയലോഗാണ് ശിവകാർത്തികേയൻ പറഞ്ഞത്. 'നിന്റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിട്ടുണ്ടെന്ന്' എന്ന ഡയലോഗാണ് ശിവകാർത്തികേയൻ പറഞ്ഞത്.

താൻ അടുത്തിടെ കണ്ട മലയാളം സിനിമ അതാണെന്നും തനിക്ക് വളരെ ഇഷ്ടമായെന്നും നടൻ പറഞ്ഞു. ആദ്യം സിനിമ കണ്ടപ്പോൾ ഡയലോഗിന്റെ അർത്ഥം മനസിലായില്ലെങ്കിലും കയ്യടിച്ചുവെന്നും പിന്നെയാണ് മനസിലാക്കിയതെന്നും നടൻ കൂട്ടിച്ചേർത്തു. ഒപ്പം കേരളത്തിലുള്ള ആളുകളോടും ശിവകാർത്തികേയൻ നന്ദി പറഞ്ഞു.

എഞ്ചിനീയറിങ് പഠിക്കുന്ന കാലത്ത് കേരളത്തിൽ നിന്ന് ഒരുപാട് സുഹൃത്തുക്കൾ തനിക്ക് ഉണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. വിദ്യാർഥികളെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന് കാണിച്ചു തരുന്ന സിനിമയാണ് പരാശക്തിയെന്നും നടൻ പറഞ്ഞു. ജനുവരി 10 ന് പൊങ്കൽ റിലീസായാണ് പരാശക്തി പുറത്തിറങ്ങുന്നത്.

സൂരറൈ പോട്രിന് ശേഷം സുധ കൊങ്കരയുടെ ഗംഭീര സിനിമയാകും പരാശക്തി എന്നാണ് വിലയിരുത്തലുകൾ. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജി വി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്.

News Now

Summary

Cinema News: Sivakarthikeyan delivering Mohanlal' s dialogue from Thudarum.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates