മനോഹരമായ നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചത്

Last Updated :20 January 2024, 8:34 am IST

News Now

സെലിബ്രിറ്റിയുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. ലോക്കഡൗൺ മാറിയതോടെ നിരവധി താരങ്ങളാണ് അവധി ആഘോഷിക്കുന്നതിനായി മാലിദ്വീപിൽ എത്തിയത്. നീല കടലും ആകാശവും ചേരുന്ന പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാനും അവർ മറക്കാറില്ല. ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുകയാണ് ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെ വെക്കേഷൻ ചിത്രം.

Story image

കടലിൽ കിടക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പരന്നു കിടക്കുന്ന കടലിൽ കറുത്ത ബിക്കിനി ധരിച്ചാണ് താരം കിടക്കുന്നത്. നീല കടലിനൊപ്പം മേഘങ്ങൾ നിറഞ്ഞ നീല ആകാശവും ചിത്രത്തിന് കൂടുതൽ ഭം​ഗി നൽകുന്നുണ്ട്. ലോങ് ഷോട്ട് ചിത്രം മാലിദ്വീപിന്റെ മനോഹാരിത നിറഞ്ഞതാണ്.  മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Story image
Story image

കുറച്ചു നാളുകളായി മാലിദ്വീപിൽ വെക്കേഷൻ ആഘോഷത്തിലാണ് സൊനാക്ഷി. ഇതിനോടകം മനോഹരമായ നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഇതിനിടെ സ്കൂബ ഡൈവിങ് ലൈസൻസും താരം സ്വന്തമാക്കിയിരുന്നു. താരം തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.

Story image
Story image

സല്‍മാന്റെ നായികയായി ധഭാങ്കിലാണ് താരത്തെ അവസാനമായി കണ്ടത്. അജയ് ദേവ്ഗണിനൊപ്പം ബുജ്; ദി പ്രൈഡ് ഓഫ് ഇന്ത്യയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates