ഇന്ത്യന്‍ ബോക്സ് ഓഫീസിന് 'ബ്രാന്റ് ന്യൂ' രാജാവ്; വീണത് ഷാരൂഖും രണ്‍വീറും; കേരളത്തിലും റെക്കോര്‍ഡ്
രാവിലെ ആറര മുതല്‍ തന്നെ ഷോകള്‍ ആരംഭിച്ചിരുന്നു

ഇന്ത്യന്‍ ബോക്സ് ഓഫീസ് കീഴടക്കി ടോം ഹോളണ്ടിന്റെ സ്പൈഡര്മാന്: ബ്രാന്റ് ന്യു ഡെ. ഇന്ത്യന്‍ ചിത്രങ്ങളെയടക്കം പിന്നിലാക്കി ആദ്യ ദിവസം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുകയാണ് സ്പൈഡര്മാന് ചിത്രം. സാക്നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം ആദ്യ ദിവസം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 72.44 കോടിയാണ്. നെറ്റ് കളക്ഷന്‍ 60.60 കോടിയാണ്.
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില് നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ സ്പൈഡര്‍മാര്‍: ബ്രാന്റ് ന്യു ഡെയുടെ സംവിധാനം ഡെസ്റ്റിന് ഡാനിയല്‍ ക്രെറ്റണ്‍ ആണ്. ഇന്ത്യയില്‍ ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് എന്ന ചരിത്രമാണ് ഇതോടെ സ്പൈഡര്മാന് സ്വന്തമാക്കിയിരിക്കുന്നത്. അവഞ്ചേഴ്സ്; എന്‍ഡ് ഗെിയം (65 കോടി), അവതാര്‍: ദ വേ ഓഫ് വാട്ടര്‍ (48.75 കോടി) എന്നീ സിനിമകളെയാണ് സ്പൈഡര്മാന്: ബ്രാന്റ് ന്യു ഡെ പിന്നിലാക്കിയത്.
ഇന്ത്യന്‍ സിനിമകളുടെ റെക്കോര്‍ഡും സ്പൈഡര്മാന് ചിത്രം പിന്നിലാക്കിയിട്ടുണ്ട്. 67.19 കോടി ആദ്യ ദിവസം നേടിയ ഷാരൂഖ് ഖാന് ചിത്രം പഠാന്, ധുരന്ധര്‍, തുടങ്ങിയ വമ്പന്‍ സിനിമകളെയാണ് സ്പൈഡര്മാന് പിന്നിലാക്കിയത്. നിലവില്‍ സമീപകാല റിലീസുകളില്‍ മുമ്പിളുള്ളത് ധുരന്ധര്‍ 2 മാത്രമാണ്. 102.55 കോടിയാണ് രണ്‍വീര്‍ സിങ് ചിത്രം നേടിയത്. പ്രിവ്യു ഷോകളോ ബ്ലോക്ക് ബുക്കിങോ ഇല്ലാതെയാണ് സ്പൈഡര്മാന്: ബ്രാന്റ് ന്യു ഡെ ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്.
നിലവിലെ യാത്ര തുടരാന്‍ സാധിച്ചാല്‍ ഇന്ത്യയില്‍ ഒരു ഹോളിവുഡ് ചിത്രം നേടുന്ന കളക്ഷന്‍ എന്ന റെക്കോര്‍ഡിലേക്കും സ്പൈഡര്മാന് എത്താനാകും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രം 477.50 കോടി നേടിയ അവതാര്‍: ദ വേ ഓഫ് വാട്ടര്‍ ആണ്. അന്താരാഷ്ട്ര തലത്തില്‍ ഇതിനോടകം തന്നെ 1000 കോടി പിന്നിട്ടിരിക്കുകയാണ് സ്പൈഡര്മാന്: ബ്രാന്റ് ന്യു ഡെ.
കേരളത്തിലും വന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. 5.5 കോടിയാണ് ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്. രാവിലെ ആറര മുതല്‍ തന്നെ ഷോകള്‍ ആരംഭിച്ചിരുന്നു. വരും ദിവസങ്ങളിലും ഈ പ്രതികരണം ലഭിച്ചാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രമായി സ്പൈഡര്മാന്; ബ്രാന്റ് ന്യു ഡെ മാറും.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Spider-Man: Brand New Day first day collection in India. Tom Holland starrer surpasses Pathaan and Dhurandhar.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




