"ദയവായി ഈ സത്യം ആരാധകർ മനസ്സിലാക്കണം"; ജന്മദിനത്തില്‍ നൊമ്പരം പങ്കുവച്ച് ശ്രീകുമാരന്‍ തമ്പി 

ശ്രീകുമാരൻ തമ്പിയുടെ 82ാം ജന്മദിനമാണ് ഇന്ന്

ശ്രീകുമാരന്‍ തമ്പി
Edited by :migrator
Last Updated :20 ജനുവരി 2024, 8:59 am IST

ജന്മദിനങ്ങൾ ആഘോഷിക്കാറില്ലെന്നു പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ദയവായി ഈ സത്യം ആരാധകർ മനസ്സിലാക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.  "ഞാൻ എന്റെ ജന്മദിനം ആഘോഷിക്കാറില്ല. ദയവായി ഈ സത്യം എന്റെ ആരാധകർ മനസ്സിലാക്കണം. എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകൻ ആയിരുന്നു", എന്നാണ് കുറിപ്പ്. 

ശ്രീകുമാരൻ തമ്പിയുടെ 82ാം ജന്മദിനമാണ് ഇന്ന്. 2009 മാർച്ച് 20നാണ് അദ്ദേഹത്തിന്റെ മകൻ രാജ്കുമാർ തമ്പി മരിച്ചത്. രാജ്കുമാർ സംവിധാനം ചെയ്ത മൂന്നാമത്തെ തെലുങ്കു ചിത്രം റിലീസ് ചെയ്യാനിരിക്കെയായിരുന്നു മരണം. സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകന്റെ വിയോ​ഗവാർത്ത ടെലിവിഷനിൽ വാർത്ത വന്നപ്പോഴാണ് അറിഞ്ഞതെന്ന് മുമ്പ് ശ്രീകുമാരൻ തമ്പി പറഞ്ഞിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now