ആര്‍ജിവി തന്നെയാണ് ശ്രീലക്ഷ്മിയുടെ പുതിയ അവതാരം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്

ശ്രീലക്ഷ്മിSource by : ഇന്‍സ്റ്റഗ്രാം
Last Updated :15 March 2024, 10:36 am IST

News Now

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയെ സാരിയില്‍ അമ്പരപ്പിച്ച മലയാളി മോഡലാണ് ശ്രീലക്ഷ്മി സതീഷ്. പിന്നാലെ ശ്രീലക്ഷ്മിയെ നായികയാക്കി ആര്‍ജിവി ഒരു സിനിമ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്റെ പേര് ആരാധ്യ ദേവിയെന്ന് മാറ്റിയിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ശ്രീലക്ഷ്മിയുടെ പുത്തന്‍ മേക്കോവറാണ്.

അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ആര്‍ജിവി തന്നെയാണ് ശ്രീലക്ഷ്മിയുടെ പുതിയ അവതാരം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ശ്രീലക്ഷ്മിയുടെ മേക്കോവറില്‍ താന്‍ ഞെട്ടിപ്പോയി എന്നാണ് ആര്‍ജിവി കുറിച്ചത്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോഷൂട്ട്. രാംഗോപാല്‍ വര്‍മയുടെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫറായ യശ്വന്ത് ഗൗഡ് ആണ് ആരാധ്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

Story image

'യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രഫിയിലൂടെ ആരാധ്യ ദേവി നടത്തിയ ട്രാന്‍സ്ഫര്‍മേഷന്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഇന്‍സ്റ്റ റീല്‍ വിഡിയോയിലൂടെ ആര്‍ജിവി ടീം കണ്ടെത്തിയ കേരള പെണ്‍കുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്. ഞങ്ങള്‍ക്കൊപ്പം 'സാരി' എന്ന സിനിമയും ആരാധ്യ ചെയ്യുന്നുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.

Story image

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ശ്രീലക്ഷ്മി ചിത്രങ്ങള്‍ പങ്കുവച്ചതോടെ ആരാധകരും ഞെട്ടലിലാണ്. നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. കൂടാതെ ആര്‍ജിവിയെ ഡേറ്റ് ചെയ്‌തോ എന്ന ചോദ്യവുമായി ഒരാള്‍ എത്തി. ഇത് കണ്ടാല്‍ അദ്ദേഹം ചിരിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates