ഭാവനയുടെ പ്രിയ സുഹൃത്തുക്കൾ ഉൾപ്പടെ നിരവധി പേരാണ് ക്വീനിന് പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്

ഭാവനയും മഞ്ജു വാര്യരും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:45 am IST

News Now

മലയാളികളുടെ പ്രിയങ്കരിയായ ഭാവനയ്ക്ക് ഇന്ന് പിറന്നാളാണ്. പ്രിയതാരത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകൾ നിറയുകയാണ് സോഷ്യൽ മീഡിയ. ഭാവനയുടെ പ്രിയ സുഹൃത്തുക്കൾ ഉൾപ്പടെ നിരവധി പേരാണ് ക്വീനിന് പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്. 

ഭാവനയ്ക്കൊപ്പമുള്ള ചിരിപ്പടം പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. ഹാപ്പി ബർത്ത്ഡേ പ്രിയപ്പെട്ടവളെ, ഐ ലവ് യു ഫോർഎവർ എന്നാണ് മഞ്ജു കുറിച്ചത്. സംയുക്താ വർമയും ആശംസകളുമായി എത്തി. രാജ്ഞിമാർ ജനിക്കുകയല്ല, അവരുണ്ടായി വരികയാണ് എന്നായിരുന്നു സംയുക്ത വർമയുടെ കുറിപ്പ്. നടൻ ആസിഫ് അലി ഭാവനയുടെ ആദ്യ സിനിമയായ നമ്മളിലെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസ അറിയിച്ചത്. 

Story image

ഒരാൾക്ക് നട്ടെല്ലാണ് വേണ്ടത് അല്ലാതെ വളഞ്ഞഎല്ല് അല്ല, ഹാപ്പി ബർത്ത്ഡേ ടൈ​ഗ്രസ്- ​ഗീതു മോഹൻദാസ് കുറിച്ചു. അന്നും ഇന്നും എന്നും നീ എന്റെ ഉറ്റസുഹൃത്തായിരിക്കും എന്നാണ് ​ഗായിക റിമി ടോമി കുറിച്ചത്. കൂടാതെ സയനോര ഫിലിപ്പ്, രമ്യാ നമ്പീശൻ, മൃതുല മുരളി, ശിൽപ ബാല തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates