
ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ
നില്പിലും മുഖഭാവത്തിലും തനി സുരേഷ് ഗോപി എന്ന് തോന്നിക്കുന്ന അനുജന് സുഭാഷിന്റെ വിഡിയോ വളരെ പെട്ടന്നു തന്നെ പ്രേക്ഷകരുടെ ഇടയില്‍ വൈറലായി മാറി

തൃശൂരിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ സഹോദരന് സുഭാഷ് ഗോപിയുടെയും കുടുംബത്തിന്റെയും വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ഒറ്റനോട്ടത്തില്‍ സുരേഷ് ഗോപി ആണെന്ന് തോന്നുമെങ്കിലും ഹെയര്‍ സ്റ്റൈലിലെ വ്യത്യാസം സുരേഷ് ഗോപി അല്ലെന്ന് പറയും.
സ്വന്തം കുടുംബത്തോടൊപ്പമാണ് സുഭാഷ് ഗോപി വോട്ട് ചെയ്യാന്‍ എത്തിച്ചേര്‍ന്നത്. വരിയില്‍ നില്ക്കുമ്പോള് പകര്‍ത്തിയ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സുരേഷ് ഗോപിയുടെ അപരന് എന്ന രീതിയിലും ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു.
സിനിമ പിആര്‍ഓ മഞ്ജു ഗോപിനാഥാണ് വിഡിയോ പുറത്തുവിട്ടത്. ''തൃശൂരില്‍ വോട്ട് ചെയ്യാനെത്തിയ സുരേഷ് ഗോപിയുടെ അനിയന് സുഭാഷ് ഗോപിയും കുടുംബവും'' എന്ന തലക്കെട്ടോടെയാണ് സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചത്. നില്പിലും മുഖഭാവത്തിലും തനി സുരേഷ് ഗോപി എന്ന് തോന്നിക്കുന്ന അനുജന് സുഭാഷിന്റെ വിഡിയോ വളരെ പെട്ടന്നു തന്നെ പ്രേക്ഷകരുടെ ഇടയില്‍ വൈറലായി മാറി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊല്ലം സ്വദേശികളായ ഗോപിനാഥന് പിള്ള ജ്ഞാനലക്ഷ്മി അമ്മ ദമ്പതികളുടെ നാല് മക്കളില്‍ മൂത്ത പുത്രനാണ് സുരേഷ് ഗോപി. സുഭാഷ് ഗോപിയെ കൂടാതെ താരത്തിന് സനില്‍ ഗോപി, സുനില്‍ ഗോപി എന്നിങ്ങനെ ഇരട്ട സഹോദരങ്ങള്‍ കൂടിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News


പാലിയേക്കരയില്‍ 'ആക്ഷന്‍' എടുത്ത് സുരേഷ് ഗോപി; 'കുരുക്കഴിക്കാന്‍' മുഴുവന്‍ ടോള്‍ ബൂത്തുകളും തുറപ്പിച്ച് മന്ത്രി

കൈപമംഗലം ദുരന്തം: പരസ്പരം പഴിചാരുന്നത് ഒളിച്ചോട്ടം; എൻഎച്ച്എഐക്ക് കർശന മുന്നറിയിപ്പ് നൽകി; സുരേഷ് ഗോപി

