'അപ്പൻ ചത്താലും ഇല്ലെങ്കിലും ഞാൻ വീട്ടിൽ പോകും'; സണ്ണിയുടെ 'അപ്പൻ' ട്രെയിലർ

ടാപ്പിങ് തൊഴിലാളിയായാണ് സണ്ണി എത്തുന്ന ചിത്രത്തിൽ അച്ഛനായി വേഷമിടുന്നത് അലൻസിയറാണ്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:52 am IST
Edited by :migrator

സണ്ണി വെയിൻ പ്രധാന വേഷത്തിലെത്തുന്ന അപ്പന്റെ ട്രെയിലർ പുറത്ത്. മലയോര ​ഗ്രാമത്തിലെ ഒരു വീട്ടിലാണ് കഥ നടക്കുന്നത്. തളർന്നു കിടക്കുന്ന അപ്പന്റെ പ്രവർത്തികൾ മകന് തലവേദനയാകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ടാപ്പിങ് തൊഴിലാളിയായാണ് സണ്ണി എത്തുന്ന ചിത്രത്തിൽ അച്ഛനായി വേഷമിടുന്നത് അലൻസിയറാണ്. ഉദ്യോ​ഗം നിറയ്ക്കുന്ന ട്രെയിലർ സിനിമാ പ്രേമികളുടെ മനം കവരുകയാണ്. 

സണ്ണിയുടെ നായികയായി അനന്യ

അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. മജു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഒരുക്കിയതും മജു തന്നെയാണ്. ജോസ്കുട്ടി മഠത്തിലും രഞ്ജിത്ത് മണബ്രക്കാട്ടും ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയിൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം  നിർമ്മിക്കുന്നത്. 

ചിത്രത്തിന്റെ തിരക്കഥ ആർ.ജയകുമാറും മജുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം  പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്,പി ആർ ഓ മഞ്ജു ഗോപിനാഥ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now