
32 വർഷത്തിനുശേഷം സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു; രജനീകാന്തിന്റെ തലൈവർ 170ൽ ബിഗ് ബിയും
ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 സിനിമയിലാണ് സൂപ്പർതാരങ്ങൾ ഒന്നിക്കുന്നത്

മൂന്നു പതിറ്റാണ്ടിന് ശേഷം സീപ്പർതാരം രജീനാകാന്തും ബിഗ് ബിയും ഒന്നിക്കുന്ന സിനിമ വരുന്നു. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 സിനിമയിലാണ് സൂപ്പർതാരങ്ങൾ ഒന്നിക്കുന്നത്. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.
32 വർഷങ്ങൾക്കു ശേഷമാണ് അമിതാഭ് ബച്ചനും രജനീകാന്തും ഒന്നിക്കുന്നത്. അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്തായാലും സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിക്കുന്നു എന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.
#Thalaivar170
â Ramesh Bala (@rameshlaus) June 10, 2023
After more than three decades, India's Top Superstars @SrBachchan and @rajinikanth are joining for @LycaProductions and Dir @tjgnan 's #Thalaivar170
An Exciting development.. Official announcement soon.. pic.twitter.com/VaMm8bBHGE
സൂര്യയെ നായകനാക്കി എത്തിയ ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രമാണ് ഇത്. രജനീകാന്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജെയിലർ റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായി രജനികാന്ത് എത്തുന്നുണ്ട്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും താരം എത്തുക എന്നാണ് റിപ്പോർട്ടുകൾ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


