ട്രാന്‍സ്‌ജെന്‍ഡറായി സുസ്മിത സെന്‍, ശ്രീഗൗരി സാവന്തിന്റെ കഥ പറയുന്ന താലി; ടീസര്‍ പുറത്ത്

മുംബൈയില്‍ നിന്നുള്ള ട്രാന്‍സ്‌ഡെന്‍ഡര്‍ ആക്റ്റിവിസ്റ്റായ ശ്രീഗൗരി സാവന്തിന്റെ കഥയാണ് സീരീസില്‍ പറയുന്നത്

താലി ടീസറിൽ നിന്ന്
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

ബോളിവുഡ് താര സുന്ദരി സുസ്മിത സെന്‍ ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രമായി എത്തുന്നു. പുതിയ സീരീസായ താലിയിലാണ് താരം വ്യത്യസ്തമായ വേഷത്തില്‍ എത്തുന്നത്. താലിയുടെ ടീസര്‍ പുറത്തിറങ്ങി. 

മുംബൈയില്‍ നിന്നുള്ള ട്രാന്‍സ്‌ഡെന്‍ഡര്‍ ആക്റ്റിവിസ്റ്റായ ശ്രീഗൗരി സാവന്തിന്റെ കഥയാണ് സീരീസില്‍ പറയുന്നത്. ശ്രീഗൗരിയുടെ വേഷത്തിലാണ് താരം എത്തുന്നത്. അവര്‍ കടന്നുപോകുന്ന പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

ഇന്ത്യയുടെ മൂന്നാം ലിംഗത്തിനായുള്ള ശ്രീഗൗരി സാവന്ദിന്റെ പോരാട്ടം എന്ന അടിക്കുറിപ്പിലാണ് സുസ്മിത സെന്‍ ടീസര്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 15ന് ജിയോ സിനിമയിലൂടെയാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുന്നത്. ദേശിയ പുരസ്‌കാര ജേതാവായ രവി ജാദവാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ക്ഷിതിജ് പട്വര്‍ധനാണ് തിരക്കഥ ഒരുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now