
ടോപ്‌ലെസായി തമന്ന, 'പുതിയ സണ്ണി ലിയോണി'; നിലപാട് മാറ്റത്തില്‍ രോഷാകുലരായി ആരാധകര്‍
ആമസോണ്‍ പ്രൈം വെബ് സീരീസായ ജീ കര്‍ദയിലാണ് ഇന്റിമേറ്റ് രംഗങ്ങളില്‍ തമന്ന പ്രത്യക്ഷപ്പെടുന്നത്

ടോപ്‌ലെസ് രംഗത്തില്‍ അഭിനയിച്ച് വിവാദത്തിലായി നടി തമന്ന ഭാട്ടിയ. 18 വര്‍ഷത്തെ തന്റെ കരിയറില്‍ താരം നിലനിര്‍ത്തിയിരുന്ന നോ കിസ് പോളിസിയാണ് ഇതോടെ തകര്‍ന്നത്. താരത്തിന്റെ അപ്രതീക്ഷിത നിലപാട് മാറ്റം ആരാധകരെ രോഷംകൊള്ളിക്കുകയാണ്. നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ആമസോണ്‍ പ്രൈം വെബ് സീരീസായ ജീ കര്‍ദയിലാണ് ഇന്റിമേറ്റ് രംഗങ്ങളില്‍ തമന്ന പ്രത്യക്ഷപ്പെടുന്നത്. ടോപ് ലസ് ആയാണ് രംഗത്തില്‍ താരം എത്തുന്നത്. വന്‍ വിമര്‍ശനമാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 2016ലാണ് തമന്ന താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നത്. താരത്തിന്റെ ആ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് വിമര്‍ശനം.
#TamannaahBhatia on 2016 - "I won't do kissing scenes"
â (@dinesh__ajith) June 6, 2023
Tamannaah in 2023 @tamannaahspeaks ....??? pic.twitter.com/Kk1pfqpQwv
തമന്ന ഇന്ത്യയിലെ പുതിയ സണ്ണി ലിയോണി ആണ് എന്നാണ് ചിലരുടെ കമന്റ്. വൃത്തികെട്ട കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് സ്വയം അപഹാസ്യയാവുകയാണെന്നാണ് വിമര്‍ശനം. ലസ്റ്റ് സ്‌റ്റോറീസ് 2 ല്‍ അഭിനയിക്കുന്നതിനേയും വിമര്‍ശിക്കുന്നുണ്ട്. ബോൡവുഡില്‍ എത്തിയതാണ് താരത്തിന്റെ മാറ്റത്തിന് കാരണമെന്നും വിമര്‍ശനമുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ തമന്ന വാര്‍ത്തകളില്‍ നിറഞ്ഞത് വിജയ് വര്‍മയുമായുള്ള പ്രണയം തുറന്നു പറഞ്ഞതോടെയാണ്. തന്റെ ഹാപ്പി പ്ലെയ്‌സാണ് വിജയ് എന്നാണ് താരം പറഞ്ഞത്. ലസ് സ്റ്റോറീസിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ സൗഹൃദം പ്രണയമാവുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


