'എന്റെ അച്ഛനും അമ്മയും പോലും ചോദിക്കാറില്ല?': അതൃപ്തി വ്യക്തമാക്കി തമന്ന

വിവാഹത്തേക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്

തമന്ന/ഫോട്ടോ: ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുകയാണ് നടി തമന്ന. അടുത്തിടെയാണ് ബോളിവുഡ് നടന്‍ വിജയ് വര്‍മയുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. വിജയുമായുള്ള ബന്ധത്തേക്കുറിച്ച് താരം തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിവാഹത്തേക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. 

ഒരു ചടങ്ങിനിടെയാണ് ആരാധകന്റെ ചോദ്യം എത്തിയത്. എന്നാണ് നിങ്ങള്‍ വിവാഹം കഴിക്കുക? തമിഴ് പയ്യന്‍മാര്‍ക്ക് ചാന്‍സ് ഉണ്ടോ? എന്നായിരുന്നു ചോദ്യം. അതൃപ്തി വ്യക്തമാക്കിക്കൊണ്ടായിരുന്നു നടിയുടെ മറുപടി. തന്റെ മാതാപിതാക്കള്‍പോലും വിവാഹത്തേക്കുറിച്ച് ചോദിക്കാറില്ല എന്നായിരുന്നു താരം പറഞ്ഞത്. തന്റെ ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണെന്നും തമന്ന പറഞ്ഞു. 

ലസ്റ്റ് സ്റ്റോറീസ് 2വിന്റെ ലൊക്കേഷനില്‍ വച്ചാണ് തമന്നയും വിജയ് വര്‍മയും പരിചയപ്പെടുന്നത്. തുടര്‍ന്ന് ബന്ധം പ്രണയമാവുകയായിരുന്നു. വിജയ് ആണ് തന്റെ ഹാപ്പി പ്ലെയ്‌സ് എന്ന് തമന്ന തുറന്നു പറഞ്ഞിരുന്നു. തമിഴിലും ഹിന്ദിയിലുമായി തിരക്കിലാണ് തമന്ന. സുന്ദര്‍ സി നായകനാവുന്ന അരന്‍മനൈ 4 ആണ് പുതിയ ചിത്രം. കൂടാതെ ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now