'ഇത്ര ക്യൂട്ടായ മത്സരം ഇതുവരെ ഉണ്ടായിട്ടില്ല'; പേളി മാണിയുടെ മകളുടെ വിഡിയോ പങ്കുവച്ച് തമന്ന

കാവാലാ ഡാൻസ് ടിവിയിൽ വച്ച് തമന്നയ്ക്കൊപ്പം ചുവടുവെക്കുന്ന നിലയെയാണ് വിഡിയോയിൽ കാണുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 9:22 am IST

രജനീകാന്തിന്റെ പുതിയ ചിത്രം ജയിലറിലെ ആദ്യ​ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തമന്നയുടെ ​ഗംഭീര ഡാൻസ് നമ്പറാണ് ആരാധക ഹൃദയം കീഴടക്കുന്നത്.  അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ‘കാവാലാ’ ഗാനം ഇതിനോടകം ഒരു കോടിയിലേറെ ആളുകളാണ് കണ്ടിരിക്കുന്നത്. അതിനിടെ തമന്നയെ വെട്ടുന്ന ഡാൻസുമായി സോഷ്യൽ മീഡിയ കീഴടക്കുകയാണ് ഒരു കുട്ടിത്താരം. 

നടി പേളി മണിയുടെ മകൾ നിലയാണ് ​ഗംഭീര ഡാൻസുമായി എത്തിയത്. കാവാലാ ഡാൻസ് ടിവിയിൽ വച്ച് തമന്നയ്ക്കൊപ്പം ചുവടുവെക്കുന്ന നിലയെയാണ് വിഡിയോയിൽ കാണുന്നത്. പേളി തന്നെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മകളുടെ ഇഷ്ട​ഗാനം എന്നാണ്  പേളി കുറിച്ചത്. രണ് സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതിനു പിന്നാലെ നിലയുടെ ഡാൻസിനെ പ്രശംസിച്ച് തമന്ന തന്നെ രം​ഗത്തെത്തി. 

‘ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.- എന്നു കുറിച്ചുകൊണ്ടാണ് തമന്ന നിലയുടെ വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

നെൽസനാണ് ‘ജെയിലർ’ സംവിധാനം ചെയ്യുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജനീകാന്തിന്റെ 169-ാമത് ചിത്രമാണ് ജെയിലർ. താരം തന്നെയായിരിക്കും ജെയിലറുടെ വേഷത്തിലെത്തുക. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനീകാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now