
'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ
എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അത് തുറന്ന് പറയുന്നതിന് എനിക്ക് പ്രശ്‌നമില്ല.

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തന്റേതായ ഒരിടം നേടിയെടുത്തിരിക്കുകയാണ് നടി തമന്നയിപ്പോൾ. സ്ത്രീ 2 വിലെ ഐറ്റം ഡാൻസിലൂടെ ബോളിവുഡിൽ സെൻസേഷനായി മാറിയിരുന്നു തമന്ന. ഇപ്പോഴിതാ ബന്ധങ്ങളിൽ നിന്ന് താൻ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് പറയുകയാണ് തമന്ന. തനിക്ക് നുണ പറയുന്നത് തീരെ ഇഷ്ടമല്ലെന്നും തെറ്റുകൾ എന്തെങ്കിലും സംഭവിച്ചാൽ അത് തന്നോട് തുറന്നുപറയുന്നവരെയാണ് ഇഷ്ടമെന്നും നടി പറയുന്നു.
പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ അതിന് പരിഹാരം കണ്ടെത്താനാകും, എന്നാല്‍ നുണ പറയുന്നവരെ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും തമന്ന പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തമന്ന. "എനിക്ക് നുണ പറയുന്നത് തീരെ സഹിക്കാന്‍ കഴിയില്ല.
എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അത് തുറന്ന് പറയുന്നതിന് എനിക്ക് പ്രശ്‌നമില്ല. അതിന് പരിഹാരം കണ്ടെത്തുക എന്നതിനെക്കുറിച്ചായിരിക്കും ഞാന്‍ ചിന്തിക്കുക. നിങ്ങള്‍ ഒരു കൊലപാതകം നടത്തിയാല്‍ പോലും അത് മറച്ചുവെക്കാന്‍ ചിലപ്പോള്‍ കൂടെ നിന്നെന്ന് വരും. എന്നാല്‍ നുണ പറയുന്നവരെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
ആളുകള്‍ മുഖത്ത് നോക്കി കള്ളം പറയുമ്പോള്‍ എനിക്ക് ദേഷ്യം വരും. നിങ്ങള്‍ പറയുന്നത് വിശ്വസിക്കാന്‍ മാത്രം ഞാന്‍ വിഡ്ഢിയാണെന്ന് കരുതുന്നതാണ് ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന കാര്യം."- തമന്ന പറഞ്ഞു. തന്റെ ജീവിത പങ്കാളി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും തമന്ന സംസാരിച്ചു.
WHAT TO READ NEXT

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം
"ഞാൻ ഒരു നല്ല പങ്കാളിയാകാൻ ശ്രമിക്കുകയാണ്. എന്റെ ഭാവി ഭർത്താവ് ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു. ആ ഭാഗ്യവാൻ ആരാണെന്ന് നമുക്ക് ഉടൻ കാണാം,"- തമന്ന പറഞ്ഞു. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് നടന്‍ വിജയ് വര്‍മയുമായുണ്ടായിരുന്ന പ്രണയബന്ധം തമന്ന അവസാനിപ്പിച്ചത്. ഇരുവരുടെയും അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ട് വര്‍ഷത്തോളം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയുടെ ചിത്രീകരണത്തിനിടയിലാണ് വിജയ്യും തമന്നയും പ്രണയത്തിലായത്. അതേസമയം തമന്നയുടെ വാക്കുകൾ വിജയ് വർമ്മയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. നുണ പറയുന്നവരെ ഇഷ്ടമല്ലെന്ന് തമന്ന പറഞ്ഞത് വിജയ് വർമ്മയെ ഉദ്ദേശിച്ചാണെന്നും ആരാധകർ പറയുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Cinema News: Actress Tamannaah talks about relationships.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഞാനൊരു ചിൽ അമ്മയായിരിക്കും; പക്ഷേ എന്റെ അമ്മ എന്നെക്കുറിച്ച് വിചാരിച്ചിരിക്കുന്നത് അങ്ങനെയല്ല'

