20 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് റിതേഷ് സംവിധാനത്തിലേക്ക് കടക്കുന്നത്

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:52 am IST

News Now

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും നിറഞ്ഞു നിന്നിരുന്ന നടിയാണ് ജനീലിയ ഡിസൂസ. കുസൃതിക്കാരിയായ നായികയായാണ് ഭൂരിഭാഗം സിനിമകളിലും താരമെത്തിയത്. എന്നാല്‍ പൃഥ്വിരാജിനൊപ്പം ഉറുമിയില്‍ അഭിനയിച്ച് താരം മലയാളികളെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. നടന്‍ റിതേഷ് ദേശ്മുഖുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ് താരം. ഭര്‍ത്താവ് റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്യുന്ന മറാത്തി സിനിമയിലൂടെയാണ് തിരിച്ചുവരവ്. 

ആദ്യത്തെ മറാത്തി ചിത്രം

സോഷ്യല്‍ മീഡിയയിലൂടെ ജനീലിയ തന്നെയാണ് സിനിമ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടൈങ്കിലും മഹാരാഷ്ട്രക്കാരിയായ മറാത്ത സിനിമയില്‍ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. മഹാരാഷ്ട്രക്കാരിയായി ജനിച്ച ഞാന്‍ വര്‍ഷങ്ങളായി മറാത്ത സിനിമയില്‍ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു. അവസാനം ഇതാണ് ആത് എന്നു പറയാന്‍ പറ്റിയ സ്‌ക്രിപ്റ്റ് ലഭിച്ചിരിക്കുകയാണ്. അങ്ങനെ അത് സംഭവിക്കുകയാണ്. എന്റെ ആദ്യത്തെ മറാത്തി സിനിമ. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. എന്റെ ഭര്‍ത്താവ് റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന ആദ്യ സ്വപ്‌നസിനിമയിലാണ് ഭാഗമാകുന്നത്. ഞങ്ങളുടെ നിര്‍മാണ കമ്പനിയായ എംഎഫ്‌സിയിലൂടെ അരങ്ങേറിയ ജിയ ശങ്കറിനൊപ്പമാണ് അഭിനയിക്കുന്നത്. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹങ്ങള്‍ വേണം- ജനീലിയ കുറിച്ചു. ലൊക്കേഷനില്‍ നിന്നുള്ള വിഡിയോയ്‌ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്.

20 വര്‍ഷത്തെ അഭിനയജീവിതത്തിന് ശേഷം സംവിധാനം

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഉള്‍പ്പടെ നിരവധി ഭാഷകളിലെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ജനീലിയ അഭിനയിച്ചിട്ടുണ്ട്. 2012ലാണ് ജനീലിയയും റിതേഷും വിവാഹിതരാവുന്നത്. 20 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് റിതേഷ് സംവിധാനത്തിലേക്ക് കടക്കുന്നത്. വേട് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ച് റിതേഷ് തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates