വിജയ്‌യുടെ മുടിയിൽ 'കുരുങ്ങി' സോഷ്യൽമീഡിയ, ബയൽവാൻ രംഗനാഥനെതിരെ ട്രോൾ മഴ; വിവാദം

വിജയ്‌ വി​ഗ്ഗാണ് ഉപയോ​ഗിക്കുന്നതെന്ന് നടൻ ബയൽവാൻ രം​ഗനാഥൻ

ബയൽവാൻ രം​ഗനാഥൻ, വിജയ്‌/ ചിത്രം ഫെയ്‌സ്‌ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:20 am IST

നടൻ വിജയ്‌യുടെ മുടിയെ കുറിച്ചുള്ള പരാമർശത്തിൽ സോഷ്യൽമീഡിയയിൽ കടുത്ത പ്രതിഷേധം നേരിടുകയാണ് നടൻ ബയൽവാൻ രം​ഗനാഥൻ. കഴിഞ്ഞ ഏഴ് വർഷമായി വിജയ്‌ വി​ഗ്ഗാണ് ഉപയോ​ഗിക്കുന്നതെന്നായിരുന്നു രം​ഗനാഥന്റെ വെളിപ്പെടുത്തൽ. വിജയ്‌ അടുത്തിടെ പങ്കെടുത്ത പരിപാടികളും അഭിമുഖങ്ങളും കണ്ടാൽ അതു മനസിലാകുമെന്നും രം​ഗനാഥൻ പറഞ്ഞു.

വിജയ്‌യുടെ അച്ഛന് ഇപ്പോഴും നല്ല മുടിയുള്ള ആളാണ് എന്നാൽ വിജയ്‌ക്ക് ഈ പ്രായത്തിൽ തന്നെ മുടി നഷ്ടപ്പെടാൻ തുടങ്ങി. മുടിയിൽ കെമിക്കലിന്റെ അമിത ഉപയോ​ഗമാണ് ഇങ്ങനെ വരാൻ കാരണമെന്നാണ് രം​ഗനാഥന്റെ വാദം. നേരത്തെ ഇതേ പ്രശ്നം കമൽഹാസന് ഉണ്ടായിരുന്നു. എന്നാൽ വിദേശത്ത് ചികിത്സ നടത്തി ആ പ്രശ്നം കമൽ പരിഹരിച്ചു. അതേ സമയം തൻറെ മുടി പോയത് പരിഗണിക്കാതെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ രജനികാന്തിന് മാത്രമേ ധൈര്യമുള്ളുവെന്നും ബയൽവാൻ രംഗനാഥൻ പറയുന്നു. 

എന്നാൽ വി‍ജയ്‌ക്കെതിരെ രംഗനാഥൻ നടത്തിയ പരാമർശം വിജയ് ആരാധകരെ നന്നായി പ്രകോപിപ്പിച്ചു. ബയൽവാൻ രംഗനാഥനെതിരെ വലിയതോതിലുള്ള ട്രോളുകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 2021 ൽ മാസ്റ്റർ സിനിമ ഇറങ്ങിയ സമയത്തും ഇത്തരത്തിൽ വിവാദം ഉണ്ടായിട്ടുണ്ടെന്നും. അത് സിനിമ അണിയറക്കാർ തന്നെ ഇത് തള്ളികളഞ്ഞുവെന്നാണ് ആരാധകരുടെ വാദം.ഇത് ആദ്യമായാല്ല ബയൽവാൻ രം​ഗനാഥൻ വിവാദത്തിൽ പെടുന്നത്. ധനുഷും മീനയും വിവാഹിതരാകുമെന്ന് പറഞ്ഞ് രംഗനാഥൻ ഇട്ട വിഡിയോ വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now