
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

വിജയ് ചിത്രം 'ബീസ്റ്റി'ന് കുവൈറ്റിൽ വിലക്ക്. റിലീസിന് ഒരാഴ്ചമാത്രം ശേഷിക്കെയാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങൾ ചിത്രത്തിൽ കാണിക്കുന്നതിനാലാണ് വിലക്കെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. നേരത്തെ ദുൽഖർ സൽമാന്റെ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്‌ഐആർ തുടങ്ങിയ ചിത്രങ്ങൾക്ക് കുവൈറ്റിൽ നിരോധനമുണ്ടായിരുന്നു.
വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. ഡോക്ടർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. ഷൈനിന്റെ കന്നി തമിഴ് ചിത്രമാണിത്. മാസ്റ്ററിന്റെ വൻ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. റോക്ക് സ്റ്റാർ അനിരുദ്ധ് ആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം. ഏപ്രില്‍ 13 ന് ചിത്രം റിലീസിനെത്തും.
#Beast is banned by the Ministry of Information in #Kuwait
â Ramesh Bala (@rameshlaus) April 5, 2022
Reason could be Portrayal of Pak, Terrorists or Violence
Recently Indian Movies #Kurup and #FIR were banned in #Kuwait
Of late, #Kuwait Censor is becoming very strict in GCC compared to other countries in the region
ചെന്നൈയിലെ ഒരു മാൾ ടെററിസ്റ്റുകൾ ഹൈജാക്ക് ചെയ്തതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'വീരരാഗവൻ' എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. സർക്കാരും അധികൃതരും നിസഹായരായ സാഹചര്യത്തിൽ മാളിൽ അകപ്പെട്ടവർക്ക് രക്ഷകനായി എത്തുന്നത് വിജയ് ആണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ: 18 ലക്ഷം വിലമതിക്കുന്ന 11.6 ഗ്രാമിന്റെ സ്വർണ നാണയം; ആർആർആർ ടീമിന് സമ്മാനവുമായി രാംചരൺ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


