
ദളപതിയുടെ വിളയാട്ടം ഇനി ആമസോൺ പ്രൈമിൽ; വാരിസ് റിലീസ് പ്രഖ്യാപിച്ചു
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാവും എത്തുക

തിയറ്ററുകൾ ആഘോഷമാക്കിയ ദളപതി വിജയ് ചിത്രം വാരിസിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. ഫെബ്രുവരി 22ന് ചിത്രം പ്രൈമിൽ എത്തും. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാവും എത്തുക. ആമസോൺ പ്രൈം വിഡിയോ തന്നെയാണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.
hold tight because the wait is over!
â prime video IN (@PrimeVideoIN) February 17, 2023
here he comes #VarisuOnPrime, Feb 22
coming soon in Tamil, Telugu and Malayalam!#Thalapathy @actorvijay @directorvamshi @iamrashmika @MusicThaman @karthikpalanidp pic.twitter.com/AM8xYn44bi
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം പൊങ്കൽ റിലീസായാണ് എത്തിയത്. അജിത്തിന്റെ തുനിവിനൊപ്പം ഏറ്റമുട്ടിയ ചിത്രം വിജയിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാവുകയായിരുന്നു. ഇതിനോടകം 300 കോടിയിൽ അധികമാണ് ആഗോള ബോക്സ് ഓഫിസിൽ നിന്ന് വാരിയത്. ഫെബ്രുവരി 6 ന് നിര്‍മ്മാതാക്കള്‍ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.
Aatanayagan ON DUTY #MegaBlockbusterVarisu officially enters the 300Crs worldwide gross collection club now #Thalapathy @actorvijay sir @SVC_official @directorvamshi @iamRashmika @MusicThaman @7screenstudio @TSeries #Varisu#VarisuCrosses300CrsWWGross pic.twitter.com/A4K1yLeD4E
â Sri Venkateswara Creations (@SVC_official) February 6, 2023
ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



