'ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക്‌ ഓർത്തുവെക്കാനാവുന്നതാക്കി മാറ്റി'; കൊച്ചുപ്രേമന്റെ ഓർമയിൽ തങ്കം ടീം

തങ്കം ലൊക്കേഷനിൽ നിന്നുള്ള കൊച്ചുപ്രേമന്റെ ചിത്രവും തങ്കം ടീം പുറത്തുവിട്ടിട്ടുണ്ട്

തങ്കം ലൊക്കേഷനിൽ ശ്യം പുഷ്കരൻ, വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർക്കൊപ്പം കൊച്ചുപ്രേമൻ/ ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:10 am IST

അന്തരിച്ച നടൻ കൊച്ചുപ്രേമന്റെ ഓർമയിൽ കുറിപ്പ് പങ്കുവച്ച് തങ്കം സിനിമയിലെ അണിയറ പ്രവർത്തകർ. കൊച്ചു പ്രേമൻ അവസാനമായി അഭിനയിച്ച തങ്കം സിനിമയിലെ ഓർമകളുമായാണ് കുറിപ്പ്. ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക്‌ ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ ചേട്ടൻ പോയത്‌ എന്നാണ് കുറിപ്പിലുള്ളത്

ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക്‌ ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ ചേട്ടൻ പോയത്‌. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടൊ സീനുകൾ അദ്ദേഹത്തിന്റെതായി പടത്തിലുണ്ട്‌ . ചേട്ടന്റെ വർക്കിനൊടുള്ള പാഷൻ വലിയ പാഠമാണ്.  തങ്കത്തിന്റെ കാർന്നൊർക്ക്‌ വിട. Miss u ചേട്ടാ .. ടീം തങ്കം- ബിജുമേനോൻ, ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയ നിരവധി പേരാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

തങ്കം ലൊക്കേഷനിൽ നിന്നുള്ള കൊച്ചുപ്രേമന്റെ ചിത്രവും തങ്കം ടീം പുറത്തുവിട്ടിട്ടുണ്ട്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവർക്കൊപ്പം ഇരുന്ന് ചിരിച്ച് വിശേഷം പറയുന്ന കൊച്ചുപ്രേമനെയാണ് പോസ്റ്ററിൽ കാണുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഹീദ് അരാഫത്ത് ആണ്. അപര്‍ണ ബാലമുരളി ആണ് നായിക. 

ഡിസംബർ നാലിനാണ്  കൊച്ചു പ്രേമൻ വിടപറയുന്നത്.  68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now