'തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ' എന്നാണ് പേരു നൽകിയിരിക്കുന്നത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:48 am IST

News Now

മലയാള ഭാഷ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിതം സിനിമയാവുന്നു. സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ' എന്നാണ് പേരു നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ റിലീസ് ചെയ്‍തു. 

പൂര്‍ണമായും സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ഒരുക്കുന്നത് എന്ന് സംവിധായകൻ പറയുന്നു. എഴുത്തച്ഛന്റെ ജീവിതകാലം കൂടുതലും ഗാനങ്ങളിലൂടെയാണ് വര്‍ണിക്കുന്നത്. അടുത്ത വർഷം ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സജിൻ ലാൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 

Story image

ചിത്രത്തിന്റെ അഭിനേതാക്കളെയും മറ്റു അണിയറ പ്രവര്‍ത്തകരെയും കുറിച്ച് പിന്നീട് അറിയിക്കും. ക്രയോണ്‍സ്, താങ്ക് യു വെരിമച്ച്, ഹന്ന തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം സജിൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആപ്പിള്‍ ട്രീ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates