'റീൽ ഹീറോ' പരാമർശം ഏറെ വേദനിപ്പിച്ചു, നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; നടൻ വിജയ് വീണ്ടും ഹൈക്കോടതിയിലേക്ക്

നികുതി ഒഴിവാക്കണമെന്ന ആവശ്യത്തിൽ താരം ഉറച്ചു നിൽക്കും

വിജയ്/ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

ചെന്നൈ; ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ് സൂപ്പർതാരം വിജയ്. നികുതി ഒഴിവാക്കണമെന്ന ആവശ്യത്തിൽ താരം ഉറച്ചു നിൽക്കും. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കാനും ഒരുങ്ങുകയാണ് താരം. പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും വിജയുടെ അഭിഭാഷകൻ കുമാരേശൻ അറിയിച്ചു. 

കോടതിയുടെ റീൽ ഹീറോ പരാമർശം ഏറെ വേദനിപ്പിച്ചെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടും. താരത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ റീൽ ഹീറോ പരാമർശം. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. കൃത്യമായ നികുതി അടയ്ക്കാൻ തയ്യാറാണ്. നടപടിക്രമങ്ങൾ വൈകിയതാണ് ചോദ്യം ചെയ്തതെന്നും ചൂണ്ടികാട്ടിയാകും അപ്പീൽ നൽകുക.

രണ്ട് ദിവസം മുമ്പ് വിജയ്ക്ക് വൻ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പർ ഹീറോ റീൽഹീറോ ആകരുതെന്നും കോടതി പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now