'ടീക് നഹി ലഗ്ത്താ', 26 വർഷം മുൻപ് ലതാ മങ്കേഷ്കർ പാടിയ പാട്ട്; റിലീസ് 92-ാം പിറന്നാൾ ദിനത്തിൽ  

സംവിധായകൻ വിശാൽ ഭരദ്വാജും ഗാനരചയിതാവ് ഗുൽസാറുമാണ് വ്യത്യസ്ത പിറന്നാൾ ആശംസയ്ക്ക് പിന്നിൽ

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:49 am IST

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കർ 92ാം പിറന്നാൾ ആഘോഷിക്കുന്ന സന്തോഷത്തിൽ ഇതിഹാസ ​ഗായിക 26 വർഷം മുൻപ് പാടിയ ഒരു പാട്ടാണ് ആരാധകരിലേക്കെത്തിയിരിക്കുന്നത്. സംവിധായകൻ വിശാൽ ഭരദ്വാജും ഗാനരചയിതാവ് ഗുൽസാറുമാണ് വ്യത്യസ്ത പിറന്നാൾ ആശംസയ്ക്ക് പിന്നിൽ. വിശാൽ ഭരദ്വാജിന്റെ ചിത്രത്തിനു വേണ്ടി ലത പാടിയ 'ടീക് നഹി ലഗ്ത്താ' എന്ന ഗാനമാണ് വർഷങ്ങൾക്കിപ്പുറം ഇന്ന് റിലീസ് ചെയ്തത്. 

ഗുൽസർ എഴുതിയ പാട്ടിന് ഈണം പകർന്നത് വിശാൽ ഭരദ്വാജ് തന്നെയാണ്. വിശാലിന്റെ വി ബി മ്യൂസിക്കും മോജ് ആപ്പും ചേർന്നാണ് പാട്ട് പുറത്തിറക്കിയത്. പാട്ട് 26 വർഷങ്ങൾക്കു മുൻപ് റെക്കോർഡ് ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. സിനിമയ്ക്കൊപ്പം 'ടീക് നഹി ലഗ്ത്താ' എന്ന ഗാനവും നഷ്ടപ്പെട്ടു. പിന്നീട് ഏറെ പരിശ്രമങ്ങൾക്കൊടുവിൽ പാട്ട് തിരിച്ചകിട്ടി. മാച്ചീസ് എന്ന സിനിമക്കായി ഇതേ പാട്ട് ഉപയോ​ഗിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ ഒറിജിനൽ ട്രാക്ക്‌ ഉപയോഗിക്കാനായില്ല. ഇന്നിതാ 26 വർഷങ്ങൾക്കു മുൻപത്തെ ആ 'ടീക് നഹി ലഗ്ത്താ' റിലീസ് ചെയ്തിരിക്കുകയാണ്. 

കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ആ പാട്ടും ‌ആലാപനവും മനസ്സിൽ നിന്നു മായാത്തതു കൊണ്ടാണ് അതേ ട്രാക്ക് ഇപ്പോൾ വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് വിശാൽ ഭരദ്വാജ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now