'ദൈവം സ്നേഹം കാണിക്കുന്നത് ഇങ്ങനെയാണ്, ഇത് അനീതി'; ചിരഞ്ജീവിക്കൊപ്പം പുനീത്; വേദനയോടെ മേഘ്ന

ദൈവത്തിന് ഇഷ്ടപ്പെട്ടവരാണ് ഇരുവരും എന്നാണ് മേഘ്ന ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:50 am IST

കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മരണത്തിൽ അനുസ്മരിച്ച് നടി മേഘ്ന രാജ്. അന്തരിച്ച തന്റെ ഭർത്താവ് ചിരഞ്ജീവിയും പുനീതും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. ദൈവത്തിന് ഇഷ്ടപ്പെട്ടവരാണ് ഇരുവരും എന്നാണ് മേഘ്ന ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്. 

ചിരഞ്ജീവി സർജയ്ക്ക് പിന്നാലെ പനീതും

“ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്,” അൺഫെയർ ​ഗോഡ് എന്ന ഹാഷ്ടാ​ഗിനൊപ്പമാണ് മേഘനയുടെ കുറിപ്പ്. ഇന്നലെയാണ് 46 കാരനാണ് പുനീത് രാജ്കുമാർ മരിക്കുന്നത്. പുനീതിനെ പോലെ അകാലത്തിൽ വിടപറഞ്ഞ നടനാണ് ചിരഞ്ജീവി സർജയും. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലായിരുന്നു 39 വയസ്സുകാരനായ ചിരഞ്ജീവി മരിച്ചത്. ചിരഞ്ജീവി മരിക്കുമ്പോൾ മേഘ്ന നാലു മാസം ​ഗർഭിണിയായിരുന്നു. 

Story image

ഇന്നലെ രാവിലെയാണ് പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടയിലായിരുന്നു നെഞ്ചുവേദയുണ്ടായത്. കന്നഡ സിനിമാലോകത്തിന്റെ പവർ സ്റ്റാറായി നിറഞ്ഞു നിൽക്കുന്നതിനിടെയാണ് പുനീതിന്റെ അപ്രതീക്ഷിത വിയോ​ഗം. പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now