ഇത് നമ്പി നാരായണന്റെ ജീവിതം; റോക്കറ്ററിയുമായി മാധവൻ, ഒപ്പം ഷാരുഖും സൂര്യയും; ട്രെയിലർ

ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നു

ട്രെയിലറിൽ നിന്ന്
Edited by :migrator
Last Updated :20 ജനുവരി 2024, 8:42 am IST

നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ടിന്റെ ട്രെയിലർ പുറത്ത്. ആർ മാധവനാണ് നമ്പി നാരായണനായി ചിത്രത്തിൽ എത്തുന്നത്. നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. വിവിധ ഭാഷകളിൽ എത്തുന്ന ചിത്രം 100 കോടി മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 

ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണനും ചാരക്കേസിൽ കുടുക്കി ഇല്ലാതാക്കിയ അ​ദ്ദേഹത്തിന്റെ ജീവിതവുമാണ് ചിത്രത്തിൽ കാണിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നു. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആണ് എത്തുന്നത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. 

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ്  ചിത്രം ഒരുങ്ങുന്നത്. വിവിധ പ്രായത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now